ശങ്കര്‍ പ്രതിമ അനാവരണം 15ന്; പ്രധാനമന്ത്രി ഉച്ചക്ക് എത്തും

കൊല്ലം: മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്‍െറ പൂര്‍ണകായപ്രതിമ അനാവരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15ന് കൊല്ലത്തത്തെും. നേരത്തേ 14ന് എത്താനായിരുന്നു പദ്ധതി. സന്ദര്‍ശനം പ്രമാണിച്ച് ജില്ലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. എസ്.എന്‍ കോളജ് വളപ്പിലാണ് ആര്‍. ശങ്കറിന്‍െറ പ്രതിമ. 15ന് ഉച്ചക്ക് ഹെലികോപ്ടറില്‍ എറണാകുളത്തുനിന്ന് തിരിക്കുന്ന പ്രധാനമന്ത്രി ഉച്ചക്ക് 2.30ന് ആശ്രാമം മൈതാനത്തിറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം എസ്.എന്‍ കോളജ് മൈതാനത്തത്തെും. ഉച്ചക്ക് 2.45ന് പ്രത്യേകം തയാറാക്കിയ പന്തലില്‍ സമ്മേളനം ആരംഭിക്കും. ശങ്കര്‍ പ്രതിമയുടെ അനാവരണം വേദിയിലിരുന്ന് റിമോട്ട് ഉപയോഗിച്ച് നടത്തും. ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിന്‍െറ മന്ദിരവും ഉദ്ഘാടനം ചെയ്യും. 3.30 വരെയുള്ള സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ശങ്കര്‍ പ്രതിമക്ക് സമീപമത്തെി പുഷ്പാര്‍ച്ചന നടത്താനും പദ്ധതിയുണ്ട്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസേനയുടെ പരിശോധനക്കുശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും. പ്രതിമ അനാവരണത്തോടനുബന്ധിച്ച് എസ്.എന്‍ കോളജ് ഗ്രൗണ്ടില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലിന്‍െറ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. എസ്.എന്‍ കോളജ് ഗ്രൗണ്ട് ഇപ്പോള്‍ പൊലീസിന്‍െറ സുരക്ഷാവലയത്തിലാണ്. ശനിയാഴ്ചയോടെ കോളജ് വളപ്പിലെ മുഴുവന്‍ കെട്ടിടങ്ങളും പൊലീസ് ഏറ്റെടുക്കും. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും. സിറ്റി പൊലീസിന്‍െറ പരിധിയിലുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ പ്രത്യേക പൊലീസ് സംഘം പട്രോളിങ് തുടങ്ങിയിട്ടുണ്ട്. കോസ്റ്റല്‍ പൊലീസിന് പുറമേ നാവികസേനയും തീരദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.