കൊട്ടിയം: സൈക്ക്ള്‍ ഉപയോഗം വ്യാപകമാക്കണമെന്ന സന്ദേശവുമായി ഹരിയാന സ്വദേശിയുടെ യാത്ര. ഫരീദാബാദ് സ്വദേശി രോഹിത് കല്യാണയുടെ സൈക്ക്ള്‍ യാത്ര 3118 കി.മീ പിന്നിട്ട് തിങ്കളാഴ്ച കൊട്ടിയത്തത്തെി. നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട യാത്ര രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കേരളത്തിലത്തെിയത്. അടുത്തയാഴ്ച കന്യാകുമാരിയില്‍ യാത്ര അവസാനിപ്പിക്കാനാണ് ഈ 29 കാരന്‍ ഉദ്ദേശിച്ചിട്ടുള്ളത്. സൈക്ക്ള്‍ ഉപയോഗം വര്‍ധിപ്പിച്ചാല്‍ കുട്ടികളില്‍ കായികക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്നതോടൊപ്പം അസുഖങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും രോഹിത് പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ രോഹിത് കല്യാണ നോയിഡയിലെ നോക്കിയ മൊബൈല്‍ കമ്പനിയിലുണ്ടായിരുന്ന ജോലി രാജിവെച്ചാണ് സൈക്ക്ള്‍ യാത്രയുമായി ഇറങ്ങിത്തിരിച്ചത്. ഹിന്ദി, ഇംഗ്ളീഷ്, പഞ്ചാബി, ഹരിയാന ഭാഷകള്‍ സംസാരിക്കുന്ന ഇയാള്‍ക്ക് മലയാളം അറിയില്ളെങ്കിലും മലയാളികള്‍ നല്ല സഹകരണമാണ് നല്‍കുന്നതെന്നും പറയുന്നു. വിവിധ ദേശക്കാരെ പരിചയപ്പെടാനും അവരുടെ ഭാഷ, സംസ്കാരം എന്നിവ അടുത്തറിയാന്‍ കഴിഞ്ഞെന്നുംഅദ്ദേഹം വ്യക്തമാക്കി. വഴി തിരിച്ചറിയുന്നതിനായി സൈക്കിളില്‍ ജി.പി.എസ് സംവിധാനവും സഞ്ചരിച്ച ദൂരം അറിയുന്നതിനായി ഡിജിറ്റല്‍ മീറ്ററും സൈക്ക്ള്‍പമ്പും കരുതിയിട്ടുണ്ട്. സൈക്ക്ള്‍ ചവിട്ടൂ... രോഗമുക്തിയും ആരോഗ്യവും നേടൂ എന്ന സന്ദേശവുമായാണ് യാത്ര തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.