ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ കല്ലട പദ്ധതിയുടെ കനാലുകളില്‍ വന്‍ കൈയേറ്റം. കൃഷിയുടെ മറവില്‍ കനാലിന്‍െറ നിലനില്‍പിന് തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ട് നടത്തുന്ന കൈയേറ്റം കല്ലട പദ്ധതിയുടെ ശാസ്താംകോട്ട സബ്ഡിവിഷന്‍ ഓഫിസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് നടക്കുന്നത്. തറനിരപ്പില്‍നിന്ന് ഉയരത്തിലാണ് പലയിടത്തും കനാല്‍ നിര്‍മിച്ചിരിക്കുന്നത്. മണ്ണിട്ട് ഉയര്‍ത്തി മധ്യഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ചിരിക്കുന്ന കനാലുകളുടെ ഇരുവശത്തെയും മണ്ണ് കിളച്ച് മറിച്ചാണ് വാഴയും ചേമ്പും ചേനയും ഇഞ്ചിയുമെല്ലാം നടുന്നത്. മയ്യത്തുംകര കിഴക്കേപള്ളിമുക്കില്‍നിന്ന് തെക്കോട്ടുള്ള കനാലിന്‍െറ കിഴക്കുഭാഗം സമീപത്തുള്ള താമസക്കാര്‍ മത്സരിച്ച് കിളച്ചുമറിക്കുകയാണ്. ഓരോ മഴയിലും കനാലിന്‍െറ സംരക്ഷണഭിത്തിയില്‍നിന്ന് വന്‍തോതില്‍ മണ്ണൊലിച്ച് പോകുന്ന അവസ്ഥ നിലവിലുണ്ട്. കല്ലടപദ്ധതി അധികൃതര്‍ കനാലിന് ദോഷം വരാത്ത രീതിയില്‍ പുറമ്പോക്ക് ഭൂമിയില്‍ കൃഷി നടത്താന്‍ അനുമതി നല്‍കാറുണ്ട്. ഇതിന് വിരുദ്ധമായാണ് ഒരു അനുമതിയും ഇല്ലാതെ പലയിടങ്ങളിലും കനാലിന്‍െറ നിലനില്‍പിന് തന്നെ ഭീഷണി ഉണ്ടാകുംവിധം കൈയേറ്റ കൃഷി വ്യാപകമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.