സെന്‍സസ് വിവരങ്ങള്‍ പുറത്തുവിട്ടത് വര്‍ഗീയ ധ്രുവീകരണത്തിന് –ജമാഅത്ത് അമീര്‍

കരുനാഗപ്പള്ളി: സാമുദായിക അടിസ്ഥാനത്തിലുള്ള സെന്‍സസ് റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത് വര്‍ഗീയധ്രുവീകരണത്തിന് ആക്കംകൂട്ടുന്നതിനുവേണ്ടിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. കൊല്ലം, കരുനാഗപ്പള്ളി ഏരിയകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ഓച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രപരമായും സാമൂഹികമായും പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങളുടെ ജീവിതാവസ്ഥകള്‍ മറച്ചുപിടിക്കാനാണ് ഭരണകൂടം ഇതിലൂടെ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെയും ഇതര പിന്നാക്കവിഭാഗങ്ങളെയും സാംസ്കാരികമായി തകര്‍ക്കാനും കേരളത്തിന്‍െറ സൗഹാര്‍ദ അന്തരീക്ഷത്തെ അപകടപ്പെടുത്താനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാസമിതിയംഗം എച്ച്. ഷഹീര്‍മൗലവി, ജില്ലാ സെക്രട്ടറി ഇ.കെ. സിറാജുദ്ദീന്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് ആരിഫാ ടീച്ചര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം എ. അബ്ദുല്ലാമൗലവി, കൊല്ലം ഏരിയാ പ്രസിഡന്‍റ് ടി.എ. ഖലീലുല്ല, കരുനാഗപ്പള്ളി ഏരിയാ പ്രസിഡന്‍റ് എ. അബ്ദുല്‍ ജലീല്‍, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി തന്‍സീര്‍ ലത്തീഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് മാഹിറ, കൊല്ലം ഏരിയാ വനിതാ കണ്‍വീനര്‍ മുനീറ, എസ്.ഐ.ഒ ജില്ലാ സമിതി അംഗം എസ്.എം. മുഖ്താര്‍, അബ്ദുല്‍സമദ് പുള്ളിയില്‍, സോളിഡാരിറ്റി കരുനാഗപ്പള്ളി ഏരിയാ പ്രസിഡന്‍റ് തേവലക്കര ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.