കുളത്തൂപ്പുഴ: ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ കുളത്തൂപ്പുഴയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ ഒമ്പതോടെ കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോ ഗുരുമന്ദിരത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര അമ്പലക്കടവ്, കുളത്തൂപ്പുഴ ടൗണ്‍, അമ്പതേക്കര്‍, സാംനഗര്‍, കല്ലുവെട്ടാംകുഴി, തിങ്കള്‍കരിക്കം തുടങ്ങി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. കടയ്ക്കല്‍: ഗാന്ധിജിയിലും ഉണ്ടായിരുന്ന ചാതുര്‍വര്‍ണ്യത്തിന്‍െറ ശേഷിപ്പുകള്‍ മാറിയത് ഗുരുവുമായുള്ള കൂടിക്കാഴ്ചക്കുശേഷമായിരുന്നുവെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കടയ്ക്കല്‍ എസ്.എന്‍.ഡി.പി യൂനിയന്‍ സംഘടിപ്പിച്ച ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡന്‍റ് ഡി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകളും ചികിത്സാസഹായങ്ങളും വിതരണം ചെയ്തു. യൂനിയനിലെ എല്ലാ ശാഖകളെയും പങ്കെടുപ്പിച്ച് ആറ്റുപുറത്തുനിന്നും ചതയദിനഘോഷയാത്രയും നടന്നു. ഡി. ചന്ദ്രബോസ്, പച്ചയില്‍ സന്ദീപ്, ശശാങ്കന്‍, പ്രേംരാജ്, അരുണ്‍ ആനപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.