കൊല്ലം: കാത്തിരിപ്പിന്‍െറ കാലംകഴിഞ്ഞു. ഇനി കൊല്ലം തുറമുഖം തിരക്കിലേക്ക്. തോല്‍പിക്കാന്‍ ശ്രമിക്കുമ്പോഴും വിജയിക്കാനുള്ള പോരാട്ടവീര്യത്തിനൊടുവില്‍ ആഫ്രിക്കന്‍ തോട്ടണ്ടിയുമായി കപ്പല്‍ കൊല്ലം തുറമുഖമണഞ്ഞത് പരമ്പരാഗത വ്യവസായ മേഖലക്ക് പുത്തനുണര്‍വായി. അര നൂറ്റാണ്ടിന് ശേഷമത്തെിയ കപ്പലിനെ വരവേല്‍ക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരുമടക്കം മണിക്കൂറോളം പൊരിവെയിലില്‍ കാത്തുനിന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം തോട്ടണ്ടിയുമായത്തെുന്ന കപ്പല്‍ കാണണമെന്ന ആഗ്രഹത്തോടെയത്തെിയവരുടെ എണ്ണം വര്‍ധിച്ചതോടെ അധികൃതര്‍ അകത്തേക്ക് പ്രവേശം അനുവദിച്ചു. തുറമുഖത്തിനുള്ളില്‍ എത്തിയെങ്കിലും പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍ വാര്‍ഫിനടുത്തേക്ക് എത്തിയിരുന്നില്ല. ഉച്ചക്ക് 12.30 ഓടെയാണ് എം.ടി.കേരളമെന്ന ടഗിന്‍െറ സഹായത്തോടെ തുറമുഖത്തേക്ക് എത്തിയത്. കൊല്ലം തുറമുഖം പൂര്‍ത്തിയാക്കാന്‍ പരിശ്രമിച്ച പി.കെ. ഗുരുദാസന്‍ എം.എല്‍.എ ചൂടിന്‍െറ കാഠിന്യം വകവെക്കാതെ രാവിലെ മുതല്‍ സ്ഥലത്തുണ്ടായിരുന്നു. കപ്പല്‍ നങ്കൂരമിട്ടതും മന്ത്രി കെ.ബാബുവത്തെി. കസ്റ്റംസ് ക്ളിയറന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്ളതിനാല്‍ മന്ത്രിയടക്കമുള്ളവര്‍ക്ക് വെയിലത്ത് നില്‍ക്കേണ്ടിവന്നു. മേയര്‍ ഹണി ബെഞ്ചമിന്‍, മുന്‍ മേയര്‍ പത്മലോചനന്‍, കൗണ്‍സിലര്‍ ജോര്‍ജ് ഡി. കാട്ടില്‍, കാപ്പെക്സ് ചെയര്‍മാന്‍ ഫിലിപ് കെ. തോമസ്, നേതാക്കളായ ബേസില്‍ലാല്‍, ജമീല ഇബ്രാഹിം, ടി.കെ.സുല്‍ഫി, ഇക്ബാല്‍, എ. ഇക്ബാല്‍കുട്ടി, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘവും കപ്പലിനെ വരവേല്‍ക്കാനത്തെിയിരുന്നു. എല്ലാവരും കപ്പലില്‍ കയറാന്‍ വന്നതാണെന്നുകരുതി കപ്പിത്താന്‍ പ്രവേശാനുമതി നിഷേധിച്ചു. വ്യവസായികള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയശേഷമാണ് മന്ത്രിക്കും എം.എല്‍.എക്കും കപ്പലില്‍ കയറാനായത്. ക്യാപ്റ്റന്‍ ലിയോ മാരി മള്‍ഗാപോയെ ഹസ്തദാനം നല്‍കി ഇരുവരും ആശ്ളേഷിച്ചു. മന്ത്രി ക്യാപ്റ്റനെ ഷാള്‍ അണിയിച്ച ശേഷം മടങ്ങി. തിങ്കളാഴ്ച മുതല്‍ തോട്ടണ്ടി ഇറക്കിത്തുടങ്ങും. കൊല്ലം തുറമുഖം പൂര്‍ത്തിയായ ശേഷം തോട്ടണ്ടി കയറ്റിറക്കുമതി ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനം ഇപ്പോഴാണ് സാക്ഷാത്കൃതമായത്. നേരത്തെ നിര്‍മാണ സാമഗ്രിയുമായി കപ്പലുകള്‍ എത്തിയെങ്കിലും തോട്ടണ്ടി കൊണ്ടുവരാനായില്ല. 2014 ജൂലൈയില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ തൂത്തുക്കുടിയില്‍ നിന്ന് തോട്ടണ്ടി കപ്പലില്‍ എത്തിക്കാന്‍ ധാരണയായെങ്കിലും നടന്നില്ല. നിരവധിതവണ പ്രസ്താവനകള്‍ ഇറക്കിയെങ്കിലും തൂത്തുക്കുടി-കൊല്ലം ചരക്ക്നീക്കം ധാരണയില്‍ അവശേഷിച്ചു. ഇതിനിടെയാണ് വ്യവസായികള്‍ നേരിട്ട് കശുവണ്ടി ഇറക്കുമതി ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. കപ്പലില്‍ കയറ്റുന്നതുമുതല്‍ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. കൊല്ലം തുറമുഖത്തേക്കുള്ള ചരക്ക്നീക്കം അട്ടിമറിക്കാനുള്ള ലോബിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാണ് ഞായറാഴ്ച തോട്ടണ്ടിയുമായുള്ള കപ്പല്‍ കൊല്ലം തീരത്തത്തെിച്ചത്. ഇതിനകം 14 കപ്പലുകളാണ് തുറമുഖത്തത്തെിയിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ കൊല്ലത്തേക്ക് എത്തുമെന്നാണ് വ്യവസായികളും ഉദ്യോഗസ്ഥരും പറയുന്നത്. ഒന്നരമാസത്തെ പ്രതിസന്ധികള്‍ക്കൊടുവില്‍ ആഫ്രിക്കന്‍ തോട്ടണ്ടി കൊല്ലം തുറമുഖത്തത്തെിച്ച സന്തോഷത്തിലാണ് വ്യവസായികളും ഷിപ്പിങ് എജന്‍റും. പലവിധ തടസ്സങ്ങളും പ്രതിസന്ധികളും തരണംചെയ്താണ് കപ്പല്‍ കൊല്ലത്തത്തെിക്കാന്‍ കഴിഞ്ഞത്. കൊച്ചിയിലെ മെര്‍ലിസ് ലോജിസ്റ്റിക്സ് ഉടമ ഡെന്‍സില്‍ ജോസാണ് ഷിപ്പിങ് ഏജന്‍റ്. കപ്പല്‍ കൊല്ലം തുറമുഖത്തത്തെിച്ചത് പല വെല്ലുവിളികളും അതിജീവിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.സെന്‍റ് മേരീസ്, സെന്‍റ് ജോണ്‍സ്, സെന്‍റ് ഗ്രിഗോറിയോസ്, സെന്‍റ് പോള്‍, മഹാവിഷ്ണു, ഇമ്മാനുവല്‍, മൗണ്ട് കാര്‍മല്‍, എയ്ഞ്ചല്‍, പൂജ, ജോണ്‍സ്, ശ്രീദുര്‍ഗ, കാര്‍മല്‍ എന്നീ കശുവണ്ടി ഫാക്ടറികള്‍ക്കായാണ് തോട്ടണ്ടി എത്തിച്ചിരിക്കുന്നത്. മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ 25 ശതമാനം ചെലവ് മാത്രമേ കൊല്ലത്തുള്ളൂവെന്ന് പുത്തൂര്‍ സെന്‍റ് ഗ്രിഗോറിയോസ് കാഷ്യു ഉടമ ജോണ്‍സണ്‍ ജെ. ഉമ്മന്‍ പറഞ്ഞു. ഇറക്കുന്നതിന് അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലായാല്‍ പിഴ നല്‍കേണ്ടിവരുമെന്നും ഇമ്മാനുവല്‍ കാഷ്യു ഫാക്ടറി ഉടമ ജയിംസ് എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.