അഞ്ചല്‍ കുളത്തില്‍ മാലിന്യം നിറയുന്നു

അഞ്ചല്‍: ജില്ലാപഞ്ചായത്തിന്‍െറ വാര്‍ഷികപദ്ധതിയില്‍പെടുത്തി ആറുമാസംമുമ്പ് നവീകരിച്ച അഞ്ചല്‍കുളം മാലിന്യകേന്ദ്രമായി മാറുന്നു. മദ്യക്കുപ്പികളും ആഹാരാവശിഷ്ടങ്ങളും കവറുകളിലാക്കി കുളത്തിലേക്ക് വലിച്ചെറിയുന്നു. വെള്ളം ഒഴുക്കിവിടുന്നതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ കെട്ടിക്കിടന്ന് പായല്‍മൂടി കിടപ്പാണ്. അഞ്ചല്‍-ഏറം റോഡില്‍ ഏറം ജങ്ഷനുസമീപത്താണ് അഞ്ചല്‍കുളം. കുറേഭാഗം ചതുരാകൃതിയിലും കുറേ ഭാഗം അര്‍ധവൃത്താകൃതിയിലുമായതിനാലാണ് ‘അഞ്ചല്‍ കുളം കുളമോ ചിറയോ?’ എന്ന ചൊല്ലുണ്ടായത്. ഇത്തരം വിചിത്രാകൃതിയിലുള്ള കുളങ്ങള്‍ മറ്റെവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ളെന്നാണ് പഴമക്കാരും അഭിപ്രായപ്പെടുന്നത്. അഞ്ചുലക്ഷം രൂപയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാപഞ്ചായത്ത് ചെലവഴിച്ചത്. കൂടാതെ ചെറുകിട ജലസേചനപദ്ധതിയുടെ ഫണ്ടും വിനിയോഗിച്ചിട്ടുണ്ട്. ഇത്രത്തോളം ഫണ്ട് ചെലവഴിച്ചിട്ടും പ്രയോജനരഹിതമായതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.