കൊട്ടിയം: കായല്‍നിറയെ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയതിനത്തെുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. മയ്യനാട് താന്നി കായലിലാണ് പാലത്തിനടുത്തായി പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടിയത്. മാലിന്യം അടിഞ്ഞുകൂടിയതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിയനിലയാണ്. കായലിലെ മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യവുമായി പലതവണ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുമായും ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ളെന്ന് പറയുന്നു. കായലില്‍ വല വിരിച്ചും മുങ്ങിത്തപ്പിയും മത്സ്യം പിടിക്കുന്ന തൊഴിലാളികളെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.