കോര്‍പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മത്സരിക്കുന്നെന്ന്

പരവൂര്‍: രാജ്യത്തെ 70 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിന്‍െറ ദാസന്മാരായി കഴിയുമ്പോഴും രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കുവേണ്ടി ദാസ്യവേല ചെയ്യാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും മത്സരിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍. പുത്തന്‍കുളത്ത് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ദേശാഭിമാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ പൂതക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍രാജ് അധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാല്‍ എം.എല്‍.എ, എന്‍. സദാനന്ദന്‍പിള്ള, എസ്. സുഭാഷ്, ശ്രീകുമാര്‍ പാരിപ്പള്ളി, രാജു ഡി. പൂതക്കുളം, അഡ്വ. ജി. രാജേഷ്, വിജയകുമാരിയമ്മ, അഡ്വ. എ.കെ. മനോജ്, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. ജയ, കിഷോര്‍ എന്നിവര്‍ സംസാരിച്ചു. എസ്. ബിനു ദേശാഭിമാന പ്രതിജ്ഞ ചൊല്ലി. കണ്ണനുണ്ണി സ്വാഗതവും അരുണ്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.