കര്‍ഷകദിനാചരണത്തില്‍ ജൈവകൃഷി മാഹാത്മ്യം

കുണ്ടറ: സ്കൂളുകളില്‍ പരിസ്ഥിതി ക്ളബുകളുടെയും പഞ്ചായത്തുകളില്‍ കൃഷി ഭവനുകളുടെയും നേതൃത്വത്തില്‍ നടന്ന കര്‍ഷകദിനാചരണങ്ങളില്‍ നിറഞ്ഞുനിന്നത് ജൈവകൃഷിയെ കുറിച്ചുള്ള സജീവ ചിന്തകള്‍. ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. യു.പി സ്കൂളില്‍ സ്വദേശിയും വിദേശിയുമായ വിവിധയിനം ഫലങ്ങളുടെ കൃഷിക്കാരന്‍ കേരളപുരം പുത്തന്‍കടയില്‍ സെമീര്‍ ഉദ്ഘാടനം ചെയ്തു. വി. അജയകുമാര്‍, വിപിന്‍ നായര്‍, ജോണി സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുണ്ടറ പഞ്ചായത്ത് കര്‍ഷകദിനാചരണം ജില്ലാ പഞ്ചായത്തംഗം എസ്.എല്‍. സജികുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജി. ശ്രീദേവി അധ്യക്ഷത വഹിച്ചു. റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി.വി. നാരായണന്‍ നായര്‍ ക്ളാസെടുത്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജൂലിയറ്റ് നെല്‍സണ്‍ കര്‍ഷകരെ ആദരിച്ചു. കൃഷി ഓഫിസര്‍ ഡി. രമാദേവി, ജനപ്രതിനിധികളായ ഗീതാരാജു, പ്ളാവറ ജോണ്‍ ഫിലിപ്പ്, ജി. അനില്‍കുമാര്‍, മുക്കൂട് രഘു, മിനി തോമസ്, ശോഭന ശ്രീനിവാസന്‍, അരവിന്ദാക്ഷന്‍ ഉണ്ണിത്താന്‍, ഐ. ഫിലിപ്പ്, ശിവപ്രസാദ്, കെ. ബാലകൃഷ്ണന്‍, സി.പി. മന്മദന്‍ നായര്‍, ടി.വി. മാമച്ചന്‍, പി. രമേശ് കുമാര്‍, എസ്. ചന്ദ്രസേനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കിഴക്കേ കല്ലടയില്‍ കര്‍ഷകദിനാചരണവും അവാര്‍ഡ് ദാനവും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എം. മായാദേവി അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജൂലിയറ്റ് നെല്‍സണ്‍ കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്‍റ് നകുലരാജന്‍, കൃഷി ഓഫിസര്‍ സജികുമാര്‍, ജനപ്രതിനിധികളായ രാജു ലോറന്‍സ്, സൈമണ്‍ വര്‍ഗീസ്, കല്ലട വിജയന്‍, ജസീന്ത ജോയി, ഷിജി, പി. ജസീന്ത എന്നിവര്‍ പങ്കെടുത്തു. ഇളമ്പള്ളൂരില്‍ കര്‍ഷകദിനാചരണം ജില്ലാ പഞ്ചായത്തംഗം എന്‍. ജഗദീശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എം. അനീഷ് അധ്യക്ഷത വഹിച്ചു. കര്‍ഷകരായ പി. സുദര്‍ശനന്‍പിള്ള, എന്‍. മുരളീധരന്‍, ഹനീഫാകുഞ്ഞ്, രാധാമണിയമ്മ, അയ്യപ്പന്‍, അലക്സാണ്ടര്‍ എന്നിവരെ ആദരിച്ചു. കൃഷി ഓഫിസര്‍ എ. താഹ, ജനപ്രതിനിധികളായ കെ. ഷണ്‍മുഖന്‍, തുളസീദാസന്‍പിള്ള, എസ്.ഡി. അഭിലാഷ്, പി.ആര്‍. രാജശേഖരന്‍പിള്ള, എച്ച്. റജില, ജോര്‍ജ് പട്ടത്താനം, ജയജോണ്‍, പത്രമുകാരി, ദേവി, ഷീല തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച കര്‍ഷകരെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശനവും കുരീപ്പള്ളി എസ്.എ.ബി.ടി.എം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കൊയ്ത്തുപാട്ടും നടന്നു. കാവനാട്: കൊല്ലം കോര്‍പറേഷന്‍ ശക്തികുളങ്ങര കൃഷിഭവന്‍െറയും കാര്‍ഷിക വികസനസമിതിയുടെയും ആഭിമുഖ്യത്തില്‍ കാര്‍ഷികദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും കാവനാട് കമ്യൂണിറ്റി ഹാളില്‍ മേയര്‍ ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ. ലീലാമ്മ അധ്യക്ഷതവഹിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുബ്രഹ്മണ്യന്‍ കാര്‍ഷികപദ്ധതികള്‍ വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ഹരികുമാര്‍ കര്‍ഷകരെ ആദരിച്ചു. കൗണ്‍സിലര്‍ ജി. മുരളീബാബു വനിതകള്‍ക്കുള്ള പച്ചക്കറിവിത്തിന്‍െറ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ജയന്‍, മീനാകുമാരി, അല്‍ഫോണ്‍സ് ഫിലിപ്പ്, ജനാര്‍ദന്‍, പടിഞ്ഞാറേകൊല്ലം സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്‍റ് ഉഷാകുമാരി, അനില്‍കുമാര്‍, അനിരുദ്ധന്‍, ഇളയിടത്ത് രവി, കൊല്ലം മധു, കാവനാട് രാജീവ്, മുരളീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക പ്രശ്നോത്തരി വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജര്‍ വി. സരിതാബിന്ദു നയിച്ചു. ശക്തികുളങ്ങര കൃഷിഭവന്‍ ഓഫിസര്‍ ഷെറിന്‍ എ. സലാം സ്വാഗതവും കൃഷിഭവന്‍ അസിസ്റ്റന്‍റ് അജിത്കുമാര്‍ നന്ദിയും പറഞ്ഞു. ശക്തികുളങ്ങര കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷക ഗ്രൂപ്പിനെയും മികച്ച പച്ചക്കറിത്തോട്ടം നിര്‍മിച്ച കാവനാട് ഗവ. യു.പി. സ്കൂള്‍ അധികൃതരെയും അവാര്‍ഡും പ്രശംസാപത്രവും നല്‍കി ആദരിച്ചു. അഞ്ചാലുംമൂട്: തൃക്കടവൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകദിനം ആഘോഷിച്ചു. തൃക്കടവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ബി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. തെരഞ്ഞെടുത്ത 10 മാതൃകാകര്‍ഷകരെ ആദരിച്ചു. തുടര്‍ന്ന് ‘ആരോഗ്യകരമായ ജീവിതത്തിന് ജൈവപച്ചക്കറികൃഷി ചെയ്യേണ്ടതിന്‍െറ ആവശ്യകത’ എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ നടന്നു. പി. മണികണ്ഠന്‍നായര്‍, കൃഷി ഓഫിസര്‍ രേവതി രമണന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.