കേരള ഡിജിറ്റൽ സമ്മിറ്റ്

കൊച്ചി: കേരള മാനേജ്മൻെറ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച മൂന്നാമത് മൈേക്രാസോഫ്റ്റ് ഇന്ത്യ മാനേജിങ് ഡയറക്ടർ ശശികുമാർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡൻറ് ജിബു പോൾ അധ്യക്ഷത വഹിച്ചു. ബൈസാൻ സിസ്റ്റംസ് ൈപ്രവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഫസിസ് സഹ സ്ഥാപകനുമായ മോഹൻ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ എ. ബാലകൃഷ്ണൻ സ്വാഗതവും കെ.എം.എ ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു. സംഘാടക സമിതി കൊച്ചി: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വിഡിയോഗ്രാഫേഴ്‌സ് യൂനിയന്‍ (കെ.പി.വി.യു) മാർച്ചില്‍ സംഘടിപ്പിക്കുന്ന ഒബ്‌സ്‌ക്യൂറ-2020 ഫോട്ടോഗ്രഫി പ്രദര്‍ശനം അഞ്ചാം പതിപ്പിൻെറ സംഘാടക സമിതി രൂപവത്കരിച്ചു. കെ. ചന്ദ്രന്‍പിള്ളയാണ് സംഘാടക സമിതി ചെയര്‍മാന്‍. ജനറല്‍ കണ്‍വീനര്‍ അനില്‍ കോട്ടയം, വൈസ് ചെയർപേഴ്‌സൻ ഹൈബി ഈഡന്‍ എം.പി, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, റുഖിയ ജമാല്‍, ബൈജു ഓമല്ലൂര്‍, ഹക്കീം മണ്ണാര്‍ക്കാട്. ഫോൺ: 8075814194, 8547758247. എൻ.ജി.എൻ സംവിധാനത്തിലേക്ക് മാറുന്നു കൊച്ചി: ബി.എസ്.എൻ.എൽ എറണാകുളം ബോട്ട്ജെട്ടി, കാരിയർ സ്റ്റേഷൻ റോഡ് ടെലിഫോൺ എക്‌സ്ചേഞ്ചുകൾ ആധുനിക സൗകര്യങ്ങളുള്ള എൻ.ജി.എൻ സംവിധാനത്തിലേക്ക് മാറുന്നതിനാൽ ഉപഭോക്താക്കൾ നിലവിലുള്ള എസ്.ടി.ഡി കോഡുകൾ വീണ്ടും രജിസ്റ്റർ ചെയ്യണം. എസ്.ടി.ഡി സൗകര്യമുള്ള ഫോണുകളിൽ ആ സൗകര്യം തുടർന്നും ലഭിക്കുമെങ്കിലും ഐ.എസ്.ഡി കോളുകൾ ലഭിക്കുന്നതിന് പുതിയതായി കോഡുകൾ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കണം. ഫോൺ: 0484 2367500.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.