വനിത സംരംഭകർക്ക്​ വഴികാട്ടിയായി കൊച്ചി വൈബ്

കൊച്ചി: വനിത സംരംഭകർക്ക് ബിസിനസ് ആരംഭിക്കാൻ കൊച്ചി വൈബ് എന്ന പേരിൽ പ്രദർശനം നടത്തും. വ്യത്യസ്ത കഴിവുകളുള്ള വീട്ടമ്മമാർക്കായി തേവരയിൽനിന്നുള്ള നീനു നജീബ്-ചിന്തു സലീം ദമ്പതികളാണ് പ്രദർശനം നടത്തുന്നത്. പനമ്പള്ളി അവന്യൂ സൻെററിൽ ശനിയാഴ്ചയാണ് പ്രദർശനം. സിനിമതാരം പ്രയാഗ മാർട്ടിർ ഉദ്ഘാടനം ചെയ്യും. വാരാണസി ഉൾപ്പെടെ 22 സ്ഥലങ്ങൾ അമ്മയോടൊപ്പം സഞ്ചരിച്ച് വാർത്തകളിൽ ഇടംപിടിച്ച തൃശൂർ സ്വദേശി ശരത് കൃഷ്ണയും അമ്മയും വിമൻ എംപവർെമൻറ് ഐക്കൺ രൂപ ജോർജ് എന്നിവർ പങ്കെടുക്കും. രാവിെല പത്തുമുതൽ രാത്രി പത്തുവരെയാണ് പ്രദർശനമെന്ന് നീനു നജീബും ചിന്തു സലീമും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.