ഷോർട്ട് ഫിലിം പ്രൊഡക്​ഷൻ ഫെസ്​റ്റിവൽ: മികച്ച കഥകൾക്ക് നിർമാണച്ചെലവ് നൽകി

കൊച്ചി: ഷോര്‍ട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്കായി അവസരം ഒരുക്കി കൊച്ചിയിലെ ബജറ്റ് ലാബ് പ്രൊഡക്ഷൻസ്. ഇവ രുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവലില്‍ ആയിരത്തിലധികംപേർ കഥകളുമായി എത്തി. ഇതില്‍ ഏറ്റവും മികച്ച മൂന്ന് കഥ തെരഞ്ഞെടുത്ത് നിർമാണച്ചെലവായ ഒരു ലക്ഷം രൂപ വീതം നല്‍കി. ദര്‍ശൻ, വിനോദ് ലീല, ടോണി ജയിംസ് എന്നിവരുടെ കഥകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ അഞ്ച് സ്ഥാനത്തെത്തിയവര്‍ക്ക് ഫ്രൈഡേ ഫിലിംസ് സ്ഥാപകൻ വിജയ് ബാബുവുമായി കഥ പറയാനുള്ള അവസരവും ഒരുക്കി. ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷൻ ഫെസ്റ്റിവല്‍ സീസണ്‍ നാലിൻെറ ലോഗോ പ്രകാശനം വിജയ് ബാബു നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.