ഇത്​ രണ്ടാം സ്വാതന്ത്ര്യ സമരം -ഹമീദ് വാണിയമ്പലം

കടുങ്ങല്ലൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രണ്ടാം സ്വാതന്ത്ര്യ സമരം വിജയിക്കുകതന്നെ ചെയ്യുമെന്ന് വ െൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സ്വാതന്ത്ര്യ സമരം നയിച്ച ധീര ദേശാഭിമാനികളുടെ പേരക്കുട്ടികളാണ് ഈ സമരം നയിക്കുന്നത്. മറുഭാഗത്താകട്ടെ, സ്വാതന്ത്ര്യസമരത്തിന് ചുക്കാൻ പിടിച്ച രാഷ്ട്രപിതാവിനെ വധിച്ചവരുടെ പിന്മുറക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുപ്പത്തടം പഞ്ചായത്ത് ജങ്ഷനിൽ സംഘടിപ്പിച്ച ആസാദി സ്ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അഷ്റഫ് താപ്പിലാൻ സ്വാഗതവും അലി അക്ബർ നന്ദിയും പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി തൻസീർ, ഹുസൈൻ എന്നിവർ ആശംസ നേർന്നു. അൻസാർ നെടുമ്പാശ്ശേരി നയിച്ച കലാപരിപാടികളും അരങ്ങേറി. സൽമ പ്രാർഥനഗീതം ആലപിച്ചു. പടം EA AASADI
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.