റിപ്പബ്ലിക് ദിനാഘോഷം: റിഹേഴ്സൽ 22ന്

കാക്കനാട്: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ നടത്തിപ്പിനായുള്ള ആലോചനയോഗം എ.ഡി.എം കെ. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷത യിൽ ചേർന്നു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിനായുള്ള റിഹേഴ്സൽ ഈ മാസം 22ന് ആരംഭിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിലും റിഹേഴ്സലുകളിലും പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്വകാര്യബസുകളിൽ കൺെസഷൻ ഉറപ്പാക്കാൻ ഗതാഗത വകുപ്പിന് നിർദേശം നൽകി. പൊലീസ്, എൻ.സി.സി, മോട്ടോർ വാഹനവകുപ്പ്, വനം വകുപ്പ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. താൽക്കാലിക ജീവനക്കാരെ പിൻവലിച്ചു; 'ആടിയുലഞ്ഞ്' ബോട്ട് സർവിസ് മട്ടാഞ്ചേരി: ജലഗതാഗത വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിൻവലിച്ചതോടെ ബോട്ട് സർവിസ് താളം തെറ്റുന്നു. സർവിസ് മുടങ്ങുന്നതും ബോട്ടുകളിലേക്ക് നിയന്ത്രണമില്ലാതെ ആളുകയറുന്നതും യാത്രക്കാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനും ഇടയാക്കുന്നു. ബോട്ട് ജെട്ടികളില്‍ ജോലി ചെയ്തിരുന്ന േഗറ്റ് ചെക്കര്‍മാരെ പിന്‍വലിച്ച നടപടിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ജെട്ടിയില്‍ ഗേറ്റ് ചെക്കര്‍മാരില്ലാത്തതിനാല്‍ ബോട്ടില്‍ കയറുന്ന യാത്രക്കാരെ ജീവനക്കാര്‍ക്ക് നിയന്ത്രിക്കാനാവാത്ത അവസ്ഥയായിരുന്നു. തിരക്കേറിയ സമയങ്ങളിൽപോലും സര്‍വിസുകളുടെ എണ്ണം വെട്ടി ക്കുറച്ചതോടെ യാത്രക്കാർ വലഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ടിക്കറ്റ് കൊടുത്തശേഷം ബോട്ട് എത്തിയില്ല. അടുത്ത ഷെഡ്യൂൾ ബോട്ട് എത്തിയതോടെ യാത്രക്കാർ ബോട്ടിലേക്ക് ഇടിച്ചുകയറുന്ന സാഹചര്യമുണ്ടായി. ഇതോടെ ബോട്ടിലെ സ്രാങ്ക് ഒരു യാത്രക്കാരനെ തള്ളുകയും അയാൾ വെള്ളത്തിലേക്ക് വീഴാൻ പോകുകയും ചെയ്തു. ഇത് ബഹളത്തിനിടയാക്കി. തുടര്‍ന്ന് ജീവനക്കാര്‍ സര്‍വിസ് നിര്‍ത്തിവെക്കുകയും ഫോര്‍ട്ട് കൊച്ചി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതോടെ സര്‍വിസുകൾ വീണ്ടും മുടങ്ങി. സർവിസ് മുടങ്ങുമ്പോൾ ഒരു ബോട്ടില്‍ ഇരുന്നൂറോളം പേര്‍ വരെ കയറുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. പരിധിയിലും ഇരട്ടി ആളുകൾ കയറുന്നത് കപ്പൽചാൽ കൂടിയായ ജലപാതയിൽ അപകട ഭീതി ഉയർത്തുകയാണ്. പ്രത്യേകിച്ച് മദർഷിപ്പുകൾക്ക് കയറാൻ പാകത്തിലാണ് വല്ലാർപാടം ടെർമിനലിൻെറ ആഴം. എന്നാൽ, അധികൃതരാകട്ടെ യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം കൊടുക്കാതെ മുഖം തിരിഞ്ഞുനിൽക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി. മട്ടാഞ്ചേരി ജെട്ടിയിൽനിന്നുള്ള സർവിസ് നിലച്ചിട്ട് ഒരു വർഷം കഴിഞ്ഞിരിക്കയാണ്. ഫോർട്ട്കൊച്ചിയിൽനിന്നുള്ള സർവിസാകട്ടെ കുറച്ചുകൊണ്ടുവരുകയാണെന്നും പൊതുഗതാഗതം ഇല്ലാതാക്കുന്ന ശ്രമമാണ് നടക്കുന്നതെന്നും യാത്രക്കാർ ആരോപിക്കുന്നു. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ക്വിസ് മത്സരം മട്ടാഞ്ചേരി: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് മൗലാന ആസാദ് ലൈബ്രറി ക്വിസ് മത്സരം നടത്തുന്നു. കോളജ് വിദ്യാർഥികൾക്കായി പ്രസംഗ മത്സരവുമുണ്ട്. 19ന് രാവിലെ 9.30ന് പനയപ്പിള്ളി ലൈബ്രറി ഹാളിലാണ് മത്സരം. ഫോൺ: 9846125056.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.