പറവൂരിൽ സാമ്പത്തിക സർവേക്ക് തുടക്കമായി

പറവൂർ: ഏഴാമത് സാമ്പത്തിക സർവേക്ക് പറവൂർ നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർമാൻ ഡി.രാജ്കുമാറിൻെറ വിവരങ്ങൾ ശേഖരിച്ചാണ് തുടക്കം കുറിച്ചത്. സമ്പദ്ഘടനയുടെ സമഗ്ര വിശകലനത്തിനായാണ് വിവരങ്ങൾ ശേഖരിക്കുന്നത്. രാജ്യത്തിൻെറ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ പദ്ധതി വിഹിതം തയാറാക്കുകയാണ് ലക്ഷ്യം. സെൻസസിൻെറ ഭാഗമായി തൊപ്പിയും ഐ.ഡി കാർഡും അണിഞ്ഞ എന്യൂമറേറ്റർമാർ വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് മൊബൈൽ ആപ് വഴി വിശദാംശങ്ങൾ ശേഖരിക്കും. സർവേയുമായി ബന്ധപ്പെട്ട വ്യക്തിഗത വിശദാംശങ്ങൾ ആദായ നികുതിയുമായോ, പൗരത്വ രജിസ്റ്ററുമായോ ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. സി.എസ്.സി ജില്ല മാനേജർ ഹൈൻ മൈക്കിൾ, സൂപ്പർവൈസർ മാർട്ടിൻ തേറോത്ത്, എനുമറേറ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.