ചികിത്സ ധനസഹായം നൽകി

പറവൂർ: സൗദിഅറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന അസീർ പ്രവാസി സംഘം സ്വരൂപിച്ച ചികിത്സ ധനസഹായം കൈമാറി. പ്രവാസിയ ായിരുന്ന ചിറ്റാറ്റുകര കണ്ണച്ചങ്കാട് പുഷ്പൻെറ മകൻ ലജുവിനാണ് 2,78,000 രൂപ നൽകിയത്. വിദേശത്ത് ജോലിയിലിരിക്കെ പക്ഷാഘാതം വന്നതിനെത്തുടർന്ന് നാട്ടിലെത്തിയ ലജു ഏറെ നാളായി ചികിത്സയിലാണ്. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് തുക കൈമാറി. അസീർ പ്രവാസി സംഘം യൂനിറ്റ് സെക്രട്ടറി സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.ഡി. അപ്പുക്കുട്ടൻ, കെ.കെ. ദാസൻ, വി.ആർ. അനിൽ കുമാർ, എം.എസ്. അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.