പറവൂർ മുനിസിപ്പൽ കവല: സിഗ്​നൽ പ്രവർത്തിപ്പിക്കാത്തതിനെതിരെ റാന്തൽ തെളിച്ച് പ്രതിഷേധം

പറവൂർ: മുനിസിപ്പൽ കവലയിലെ ട്രാഫിക് സിഗ്നൽ പ്രവർത്തിപ്പിക്കാത്തതിനെതിരെ സി.പി.എം പ്രവർത്തകർ റാന്തൽവിളക്ക് തെ ളിച്ച് പ്രതിഷേധിച്ചു. സമരത്തിനിടെ പൊലീസ് എത്തി ട്രാഫിക് സിഗ്നൽ ഓൺ ചെയ്തപ്പോൾ മൂത്തകുന്നത്തുനിന്ന് കെ.എം.കെ കവലയിലേക്കും അവിടെനിന്ന് ചേന്ദമംഗലം കവലയിലേക്കും പോകേണ്ട വാഹനങ്ങൾക്ക് ഒരേസമയം ഗ്രീൻ സിഗ്നൽ ലഭിച്ചു. ഇതോടെ കവലയിലാകെ ആശയക്കുഴപ്പമായി. ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്തപ്പോഴും തെറ്റായാണ് പ്രവർത്തിച്ചത്. പിന്നീട് ഒരു ലൈറ്റ് മാത്രം ബ്ലിങ്ക് ചെയ്യുന്ന തരത്തിലാക്കി വാഹനങ്ങൾ കടത്തിവിട്ടു. മാസത്തിലധികമായി കവലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുന്നില്ല. കഴിഞ്ഞദിവസം കവലയിൽവച്ച് സ്കൂട്ടർ യാത്രിക രശ്മി എന്ന യുവതി കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചത് സിഗ്നലുകളുടെ അഭാവം മൂലമാണന്ന് ആരോപിച്ചാണ് സി.പി.എം പ്രതിഷേധിച്ചത്. സിഗ്നലിൻെറ പ്രശ്നം പരിഹരിക്കാൻ ടെക്നീഷ്യനോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ കവലയിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. പ്രവർത്തനരഹിതമായിട്ടും കവലയിൽ പൊലീസുകാരെ നിയമിക്കുന്നില്ല. മതിയായ പൊലീസുകാർ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.