ആലങ്ങാട്: ഭരണഘടനവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കേന്ദ്രസർക്കാറിനെതിരെ ഭരണഘടന സംരക്ഷണസമിതി രൂപവത ്കരിച്ചു. കരിങ്ങാംതുരുത്ത് പ്രദേശവാസികളെ ഉൾപ്പെടുത്തി തിങ്കളാഴ്ച വൈകീട്ട് നാലിന് മാലോത്ത് ക്രിസ്ത്യൻ പള്ളിയിൽനിന്ന് മഹാറാലിയും ആറിന് കരിങ്ങാംതുരുത്ത് ജങ്ഷനിൽ പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: ഫാ. ജോബി ജോസഫ് (രക്ഷാ), കെ.കെ. അബ്ദുൽ അസീസ് (ചെയർ), നിഷാദ് ദേവസി, സ്മിത ജിതേഷ് (കൺ), എ.എ. സൈമൺ, എ.കെ. ജെൻസൺ (ജോ. കൺ), ജിതേഷ് ലാൽ, കെ.എ. നാരായണൻ, വി.കെ. അഷ്റഫ്, സനൽ പാസ്ക്കൽ, ഷംസുദ്ദീൻ (ജോ. കൺ), സുരേഷ് മുണ്ടോളിൽ(സെക്ര), എൻ.എ. സിറാജുദ്ദീൻ (ജോ.സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.