സൻെറ് ജോസഫ്സ് ഹൈസ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി പറവൂർ: ചാത്തേടം തുരുത്തിപ്പുറം സൻെറ് ജോസഫ്സ് ഹൈസ്കൂളിൻെറ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി, മോൺ. ആൻറണി കുരിശിങ്കൽ, മോൺ. സെബാസ്റ്റ്യൻ കുന്നത്തൂർ, ഫാ. സെബാസ്റ്റ്യൻ കാച്ചപ്പിള്ളി, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഷൈല, റസിയ സവാദ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.ജി. അനൂപ്, പി.വി. ലാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടൈറ്റസ് ഗോതുരുത്ത്, ഷീന സെബാസ്റ്റ്യൻ, എ.ഇ.ഒ കെ.എൻ. ലത, കോട്ടപ്പുറം രൂപത കോർപറേറ്റ് മാനേജർ ഫാ. ഷിജു കല്ലറക്കൽ, ഫാ. ഷിബിൻ കൂളിയത്ത്, വാർഡ് അംഗങ്ങളായ ഷിബു ചേരമാൻതുരുത്തി, സിൽവി പോൾ, പി.ടി.എ പ്രസിഡൻറ് റിജു കെ. ചെറിയാൻ, പ്രധാനാധ്യാപകൻ സേവ്യർ പുതുശ്ശേരി, അധ്യാപിക എൻ.വി. അൽഫോൻസ, സി.ജി. ഫ്രാൻസിസ്, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് വലിയപറമ്പിൽ, സ്കൂൾ ലീഡർ ജോസഫ് ബിജു എന്നിവർ സംസാരിച്ചു. പൈതൃക കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.