ശുദ്ധജല വിതരണം: 'കർമ' നിവേദനം നൽകി

ആലങ്ങാട്: ഗണേഷ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ കൂടിയ വാട്ടർ അതോറിറ്റി, നിയമസഭ സബ്ജക്ട് കമ്മിറ്റ ി മുമ്പാകെ കരുമാല്ലൂർ-ആലങ്ങാട് െറസിഡൻറ്സ് മേഖല അസോസിയേഷൻ 'കർമ' നിവേദനം നൽകി. കരുമാല്ലൂർ മേഖലയിലെ തകരാറിലായ ശുദ്ധജല വിതരണം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം. കാലഹരണപ്പെട്ട ആസ്ബസ്റ്റോസ് പൈപ്പുകൾ നീക്കംചെയ്ത് പുതിയ പൈപ്പുകൾ സ്ഥാപിച്ചാലേ ഇതിന് ശ്വാശത പരിഹാരം കാണാൻ സാധിക്കൂവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പുതിയ പൈപ്പുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. പി.എസ്. സുബൈർഖാൻ, പി.ബി. മുകുന്ദകുമാർ, സാജു കോയിത്തറ, കെ. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.