കൊച്ചി: വിവാഹാഭ്യർഥന നിരസിച്ചതിൻെറ വൈരാഗ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നിർണായക തെളിവായ കത്തി കണ്ടെടുത്തു. കലൂരിൽ വാടകക്ക് താമസിക്കുന്ന 17കാരിയെ കൊല്ലാനുപയോഗിച്ച കത്തി തെളിവെടുപ്പിനിടെ വാൽപാറക്ക് സമീപത്തുനിന്നാണ് കണ്ടെത്തിയത്. പ്രതി സഫർഷായുമായി നടത്തിയ തെളിവെടുപ്പിൽ മൃതദേഹം കിടന്ന വാല്‍പാറക്ക് പോകുന്ന പാതയില്‍ വരട്ടുപാറയിലെ തേയിലത്തോട്ടത്തിന് 400 മീറ്റര്‍ അകലെനിന്ന് കത്തി കണ്ടെത്തുകയായിരുന്നു. കത്തിയും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി സഫര്‍ഷായുമായി വ്യാഴാഴ്ച സെന്‍ട്രല്‍ എസ്.എച്ച്.ഒ എസ് വിജയ്ശങ്കറിൻെറ നേതൃത്വത്തില്‍ പൊലീസ് സംഘം വാല്‍പാറയിലേക്ക് പോയിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി സഫര്‍ഷാ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് പത്ത് ദിവസം മുമ്പാണ് നെട്ടൂര്‍ സ്വദേശിയായ സഫര്‍ഷാ എറണാകുളം നഗരത്തിലെ കടയില്‍നിന്ന് കത്തി വാങ്ങിയത്. സഫര്‍ഷായെ ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. കാര്‍ ഷോറൂമിലെ ഡ്രൈവറായിരുന്ന സഫര്‍ അവിടെനിന്ന് മോഷ്ടിച്ച കാറിലാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വിവാഹാഭ്യർഥന നിരസിച്ചതോടെ ചില കാര്യങ്ങള്‍ പറഞ്ഞ് സൗഹൃദം ഒഴിയാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി വാല്‍പാറക്ക് കൊണ്ടുപോയി. ഇടക്ക് കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം തേയിലത്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. പൊള്ളാച്ചിയിലേക്ക് കടക്കുന്നതിനിടെ ചെക് പോസ്റ്റിലെ പരിശോധനയിൽ കാറില്‍ രക്തം കണ്ടെത്തിയ തമിഴ്നാട് പൊലീസ് തടഞ്ഞ് െവച്ചശേഷം കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. സെന്‍ട്രല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.