വനിതനേതാവിനെ മന്ത്രി ആക്ഷേപി​ച്ചെന്ന കേസ് ആഗസ്​റ്റ്​ 29ന്

അമ്പലപ്പുഴ: പൊതുവേദിയിൽ സി.പി.എം വനിതനേതാവിനെ മന്ത്രി ജി. സുധാകരൻ ആക്ഷേപിച്ചെന്ന കേസ് ആഗസ്റ്റ് 29ലേക്ക് മാറ്റി. വെള്ളിയാഴ്ച അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കേസ് പരിഗണിച്ചെങ്കിലും മന്ത്രി ഹാജരായില്ല. ഒരാഴ്ച മുമ്പ് ജി. സുധാകരൻ കോടതിയിലെത്തി ജാമ്യമെടുത്തതിനാലാണ് വെള്ളിയാഴ്ച ഹാജരാകാതിരുന്നത്. മന്ത്രിയുടെ അഭിഭാഷകർ രണ്ടുമാസത്തെ സാവകാശം അഭ്യർഥിച്ചിരുന്നു. തുടർന്നാണ് തെളിവെടുപ്പിന് കേസ് ആഗസ്റ്റ് 29ലേക്ക് മാറ്റിയത്. ഇതിനുശേഷം കുറ്റപത്രം വായിക്കുമ്പോൾ മന്ത്രി കോടതിയിൽ ഹാജരാകണം. 2016 ഫെബ്രുവരി 28നാണ് കേസിനാസ്പദ സംഭവം. തോട്ടപ്പള്ളി കൊട്ടാരവളവ് ലക്ഷ്മിത്തോപ്പ് റോഡിൻെറ ഉദ്ഘാടനവേദിയിലാണ് മുൻ പേഴ്‌സനൽ സ്റ്റാഫ് അംഗംകൂടിയായ അന്നത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉഷ സാലിയെ ജി. സുധാകരൻ ആക്ഷേപിച്ചത്. ഇതിനെതിരെ ഉഷ സാലി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതിരുന്നതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. നേരേത്ത രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും ഹാജരാകാതിരുന്ന മന്ത്രി കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നത് കണക്കിലെടുത്താണ് ഒരാഴ്ച മുമ്പ് കോടതിയിൽ എത്തി ജാമ്യമെടുത്തത്. മോണ്ടിസോറി അധ്യാപക പരിശീലനം: സീറ്റൊഴിവ് ആലപ്പുഴ: നാഷനൽ ചൈൽഡ് െഡവലപ്മൻെറ് കൗൺസിലിൻെറ (എൻ.സി.ഡി.സി, ന്യൂഡൽഹി) വനിതകൾക്കുള്ള (പ്രായപരിധിയില്ല) മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ ഈ വർഷത്തെ ബാച്ചിൽ ഏതാനും സീറ്റിൽ ഒഴിവ്. സർട്ടിഫിക്കറ്റ് ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത പ്ലസ് ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരു വർഷം, യോഗ്യത രണ്ടുവർഷ ടി.ടി.സി/ രണ്ടുവർഷ പി.പി.ടി.ടി.സി), പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്സുകൾ. റെഗുലർ, ഹോളിഡേ, ഡിസ്റ്റൻസ് ബാച്ചുകളിൽ പഠിക്കാൻ സൗകര്യമുണ്ട്. അഭിരുചിയുള്ളവർക്ക് പകുതി ഫീസ് ആനുകൂല്യം ലഭിക്കും. ആലപ്പുഴ, ചെങ്ങന്നൂർ എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങൾ. ഫോൺ: 9846808283. എല്‍.ഡി.എഫിന് അഭിമാന വിജയം -ആഞ്ചലോസ് ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അഭിമാനകരമായ വിജയമാണ് നേടിയതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. ജില്ലയില്‍ യു.ഡി.എഫിൻെറ കൈവശമുണ്ടായിരുന്ന സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫിൻെറ ജനകീയാടിത്തറ കൂടുതല്‍ ശക്തമായതിൻെറ തെളിവാണ് ഇതിലൂടെ പ്രകടമായതെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.