ആലപ്പുഴ: ജില്ലയിൽ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽ.ഡി.എഫ് സ്ഥാനാർഥികളും ഓരോ വാർഡിൽ യു.ഡി.എഫും ബി.ജെ.പിയും ജയിച്ചു. കായംകുളം നഗരസഭ വെയർഹൗസ് വാർഡിൽ സി.പി.ഐയുടെ കൊച്ചുകോട്ടക്കകത്ത് തറയിൽ എ. ഷിജി 73 വോട്ടിൻെറ ഭൂരിപക്ഷത്തിന് വിജയിച്ചു. ഷിജി 509 വോട്ടും മുസ്ലിം ലീഗിൻെറ അനീസ് കലാം 436 വോട്ടും ബി.ജെ.പിയുടെ പ്രദീപ് കുമാർ ആറ് വോട്ടും സ്വതന്ത്രൻ സഫീർ സുബൈർ 33 വോട്ടും നേടി. എൻ.സി.പി വിമതനായി വിജയിച്ച‌് എൽ.ഡി.എഫിനൊപ്പം നിന്ന സുൽഫിക്കർ മയൂരി അഗ്രോ ഇൻഡസ‌്ട്രീസ് ചെയർമാനായതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വന്നത്. ചേർത്തല നഗരസഭയിലെ ടി.ഡി അമ്പലം വാർഡിൽ ബി.ജെ.പിയിലെ വെള്ളിപറമ്പിൽ വി.എ. സുരേഷ്‌കുമാർ 333 വോട്ട് നേടി 38 വോട്ടിൻെറ ഭൂരിപക്ഷത്തിൽ ജയിച്ചു. കോൺഗ്രസിലെ മുരളീധര ഷേണായി 295 വോട്ടും സ്വതന്ത്രൻ പ്രദീപ്കുമാർ 103 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ജെ. രാധാകൃഷ്ണ നായിക് 50 വോട്ടിന് ജയിച്ച വാർഡായിരുന്നു ഇത്. അദ്ദേഹം മരിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാർ ഡിവിഷനിൽ കോൺഗ്രസിലെ സുരേഷ്‌കുമാർ കളീക്കൽ 954 വോട്ടിൻെറ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇദ്ദേഹം 3146 വോട്ട് നേടി. സി.പി.എമ്മിലെ ഓമനക്കുട്ടിയമ്മക്ക് 2192 വോട്ടും ബി.ജെ.പിയിലെ സുനിൽ വെട്ടിയാറിന് 1796 വോട്ടും ലഭിച്ചു. സി.പി.എമ്മിൽനിന്നാണ് കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തത്. സി.പി.എമ്മിലെ ടി.പി. വിക്രമൻ ഉണ്ണിത്താൻെറ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. കുത്തിയതോട് ഗ്രാമപഞ്ചായത്ത് മുത്തുപറമ്പ് വാർഡിൽ സി.പി.ഐയിലെ കെ.എസ്. ഷിയാദ് 378 വോട്ടുനേടി 76 വോട്ടിൻെറ ഭൂരിപക്ഷത്തിന് ജയിച്ചു. കോൺഗ്രസിലെ എം. കമാൽ 302 വോട്ടും ബി.ജെ.പിയിലെ വി.ആർ. ബൈജു 264 വോട്ടും നേടി. കെ.പി.സി.സി അംഗം അബ‌്ദുൽ ഗഫൂർ ഹാജി 11 വോട്ടിന‌് ജയിച്ച വാര്‍ഡായിരുന്നു ഇത്. അദ്ദേഹം മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പാലമേൽ ഗ്രാമപഞ്ചായത്തിൽ മുകളുവിള വാർഡ് എൽ.ഡി.എഫ് നിലനിർത്തി. സി.പി.എമ്മിലെ പണയിൽ രോഹിണിയിൽ ധർമപാലൻ 594 വോട്ട് നേടി 176 വോട്ടിൻെറ ഭൂരിപക്ഷത്തിൽ ജയിച്ചു. കോൺഗ്രസിലെ അനിൽകുമാർ 418 വോട്ടും ബി.ജെ.പിയിലെ ആദർശ് ലാൽ 67 വോട്ടും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.