ആലപ്പുഴ: ജില്ലയിലെ വിവിധ ജോയൻറ് ആർ.ടി ഒാഫിസുകളിൽ വിജിലൻസിൻെറ മിന്നൽ പരിശോധന. റെയ്ഡിൽ പല ആർ.ടി ഒാഫിസിലും ക്രമക ്കേടുകൾ കെണ്ടത്തി. ചേർത്തല, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര ആർ.ടി ഒാഫിസുകളിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പല സംഘമായി തിരിഞ്ഞായിരുന്നു വിജിലൻസ് പരിശോധന. കായംകുളം ആർ.ടി ഒാഫിസിൽ ഏജൻറിൻെറ പക്കൽനിന്ന് കൈവശം വെക്കാൻ പാടില്ലാത്ത വാഹനങ്ങളുടെ വിവരങ്ങളും 37,000 രൂപയും കണ്ടെടുത്തു. 200 അപേക്ഷയിൽനിന്ന് കോർട്ട് ഫീ സ്റ്റാമ്പ് ഇളക്കിയെടുത്തതായും ഇൗ അേപക്ഷകൾ ഒാഫിസിൽ സൂക്ഷിച്ചതായും കണ്ടെത്തി. ചെങ്ങന്നൂർ ഒാഫിസിൽനിന്ന് മൂന്ന് ഏജൻറുമാരുടെ കൈവശംവെച്ച വാഹനങ്ങളുെട വിവരങ്ങളും 59,770 രൂപയും കണ്ടെടുത്തു. ഷാജി എന്ന ഏജൻറിൻെറ പക്കൽനിന്ന് 12 വാഹനത്തിൻെറ ഡോക്യുമൻെറുകളും ആർ.സി ബുക്കുകളും പിടിച്ചെടുത്തു. കൂടാതെ, ഏജൻറുമാരുടെ പക്കൽനിന്ന് റീ ടെസ്റ്റ് നടത്തിയ 46 ടെസ്റ്റ് കാർഡ് സൂക്ഷിച്ചതായും കാണപ്പെട്ടു. മാവേലിക്കരയിൽ ഏജൻറിൻെറ കൈവശം ഉണ്ടായിരുന്ന 20 വാഹനം പിടിച്ചെടുത്തു. 8700 രൂപയും കണ്ടെടുത്തു. കഴിഞ്ഞ 14ന് നടത്തിയ ഡ്രൈവിങ് ടെസ്റ്റിൻെറ ലൈസൻസ് വിതരണം ചെയ്യാതെ എം.പി.െഎയുെട പക്കൽ സൂക്ഷിച്ചതായി കണ്ടെത്തി. എം.പി.െഎ സിയാദിൻെറ പക്കൽ മൂന്ന് ആഴ്ചമുമ്പ് പ്രിൻെറടുത്ത ലൈസൻസും പിടിച്ചെടുത്തു. ചേർത്തല ആർ.ടി ഒാഫിസിൽ ക്രമക്കേട് കണ്ടെത്തിയില്ല. ഡിവൈ.എസ്.പി റെക്സ് ബോബി അരവിൻെറ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർമാരായ ബെന്നി, ബാബുക്കുട്ടൻ, ഋഷികേശൻ നായർ, ശൈലേഷ് കുമാർ, വിജിലൻസിലെ മറ്റ് ഉദ്യോഗസ്ഥരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.