ദേശീയപാത ഒഴിപ്പിക്കൽ അടുത്ത ആഴ്​ച തുടരും

ഹരിപ്പാട്: ദേശീയപാതയിൽ നീർക്കുന്നം മുതൽ കൃഷ്ണപുരം വരെ റോഡ് കൈയേറ്റം അടുത്ത ആഴ്ച മുതൽ ഒഴിപ്പിച്ചുതുടങ്ങും. നീർക്കുന്നം മുതൽ ആലപ്പുഴ വരെ കൈയേറ്റം ഒഴിപ്പിച്ചതിനെത്തുടർന്നാണ് തെക്കോട്ട് നടപടി തുടങ്ങുന്നതെന്ന് ദേശീയപാത പൊതുനിരത്ത് വിഭാഗം അധികൃതർ പറഞ്ഞു. കരുവാറ്റ വരെ വഴിയോര കച്ചവടക്കാർക്ക് ഒഴിയുന്നതിന് ഒരാഴ്ചവരെ സമയം നൽകുന്നത് സംബന്ധിച്ച നോട്ടീസ് നൽകി. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നൂറുകണക്കിന് കൈയേറ്റങ്ങളാണ് ദേശീയപാതയിലുള്ളത്. പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ചാണ് കൈയേറ്റങ്ങൾ കൂടുതലുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. എ.സി. ഷൺമുഖദാസ് അനുസ്മരണ സമ്മേളനം ആലപ്പുഴ: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡൻറും മന്ത്രിയുമായിരുന്ന എ.സി. ഷൺമുഖദാസിൻെറ ആറാം ചരമവാർഷിക അനുസ്മരണം എൻ.സി.പി ജില്ല പ്രസിഡൻറ് എൻ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതി അംഗം വിനോദ് പുഞ്ചിച്ചിറ അധ്യക്ഷത വഹിച്ചു. കലവൂർ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ആലീസ് ജോസി, വി.എൻ. രവികുമാരൻ പിള്ള, പള്ളിപ്പാട് രവീന്ദ്രൻ, കെ.കെ. അരവിന്ദാക്ഷൻ, സോമശേഖരൻ നായർ, പി.ബി. ചന്ദ്രശേഖരപിള്ള, ബേബിച്ചൻ കവലക്കൽ, കബീർ പൊന്നാട്, ബിൻസി ഷാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.