കൊച്ചി: അനധികൃത സ്വത്ത് സമ്പാദന േകസിൽ പോസ്റ്റ് ഓഫിസിലെ മെയിൽ ഒാവർസിയർക്ക് 1.57 കോടി രൂപ പിഴ. കണ്ണൂർ കണ്ണംപുറം ' മാണിക്യ'ത്തിൽ പി.പി. മധുസൂദനൻ നമ്പ്യാരെയാണ് (60) എറണാകുളം പ്രത്യേക സി.ബി.ഐ കോടതി (ഒന്ന്) ജഡ്ജി കെ. സത്യൻ ശിക്ഷിച്ചത്. അഴിമതി നിരോധന നിയമപ്രകാരം വിധിച്ച രണ്ടുവർഷത്തെ തടവുശിക്ഷക്ക് പുറമെയാണിത്. പ്രതി തളിപ്പറമ്പ് ചിറക്കൽ പോസ്റ്റ് ഓഫിസിലും കണ്ണൂർ സബ് ഡിവിഷനൽ പോസ്റ്റ് ഓഫിസിലും ജോലിചെയ്യവേ വൻ തുക അനധികൃതമായി സമ്പാദിച്ചതായി സംശയാതീതമായി തെളിഞ്ഞതിനെത്തുടർന്നാണ് ശിക്ഷ വിധിച്ചത്. 2003 ജനുവരി ഒന്നുമുതൽ 2010 ഏപ്രിൽ 23 വരെ കാലയളവിൽ മാത്രം 1,59,09,777 രൂപ അനധികൃതമായി സമ്പാദിച്ചതായാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. ഇതുസംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാൻ കഴിയാത്തതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി സമ്പാദിച്ചത് പരിഗണിക്കുേമ്പാൾ പിഴസംഖ്യ അധികമല്ലെന്ന് നിരീക്ഷണത്തോടെയാണ് വൻതുക പിഴ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.