അനധികൃത സ്വത്ത്​; മുൻ കസ്​റ്റംസ്​ സൂപ്രണ്ടിന്​ രണ്ടുവർഷം തടവ്​

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിന് രണ്ട് വർഷം തടവും 26.5 ലക്ഷം രൂപ പിഴയും ശിക്ഷ. 1999 മുതൽ 2005 വരെ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കോഴിേക്കാട് നടക്കാവ് 'സാകേതി'ൽ ടി. ഗോപാലകൃഷ്ണനെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി എം. വർഗീസ് ശിക്ഷിച്ചത്. സി.ബി.ഐ കൊച്ചി യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. ഗോപാലകൃഷ്ണൻ സൂപ്രണ്ടായി ജോലിയിലിരുന്ന ആറുവർഷത്തിനിടെ സ്വന്തമായും കുടുംബാംഗങ്ങളുടെ പേരിലും അനധികൃതമായി സ്വത്ത് സമ്പാദിെച്ചന്നായിരുന്നു സി.ബി.ഐ കണ്ടെത്തൽ. ഇയാൾ ജോലിയിൽ പ്രവേശിച്ച 1999 ഏപ്രിൽ ഒന്നിലെ കണക്ക് പ്രകാരം 5,18,779 രൂപയുടെ സ്വത്താണ് ഉണ്ടായിരുന്നത്. എന്നാൽ, സർവിസ് അവസാനിച്ച 2005ലെ കണക്ക് പ്രകാരം 23,62,904 രൂപയുടെ സ്വത്തുവകകൾ കണ്ടെത്തി. യഥാർഥത്തിൽ 2.08 ലക്ഷം മാത്രമാണ് സമ്പാദ്യമായി ഉണ്ടാകേണ്ടിയിരുന്നത്. അധിക സ്വത്തിനെക്കുറിച്ച് കൃത്യമായ വിവരം നൽകാൻ കഴിയാത്തതിനെത്തുടർന്നാണ് സി.ബി.ഐ കേസെടുത്തത്. ഭാര്യയെയും പ്രതിചേർത്തിരുന്നെങ്കിലും കഴിഞ്ഞവർഷം ഹൈകോടതി ഇവരെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.