അമ്പലപ്പുഴ: പുന്നപ്ര പറവൂർ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൻെറ മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ടി.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ പുരുഷ, വനിത ഗ്രൂപ്പുകൾക്ക് 33.75 ലക്ഷവും മത്സ്യലേലത്തിൽ പങ്കെടുക്കുന്ന ഗ്രൂപ്പുകൾക്ക് 12 ലക്ഷം രൂപയുമടക്കം ആകെ 45.75 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സി. ഷാജി, കെ. സജീവൻ, എം.ആർ. രാജപ്പൻ, രഹന ജസ്റ്റിൻ എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫിസർ ആര്യ അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി വി.പി. അൽഫോൻസ സ്വാഗതം പറഞ്ഞു. സ്കൂൾ ലൈബ്രറികളിലേക്ക് ജി.ഐ.ഒയുടെ 'അക്ഷരക്കൂട്ട്' ആലപ്പുഴ: സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ നൽകുന്ന ജി.ഐ.ഒയുടെ 'അക്ഷരക്കൂട്ട്' പരിപാടിയുടെ ഏരിയതല ഉദ്ഘാടനം ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ നടന്നു. ഏരിയ പ്രസിഡൻറ് മുർഷിദ ഫസൽ സ്കൂൾ ലൈേബ്രറിയൻ സഫിയക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ വേണുഗോപാൽ, വാർഡ് കൗൺസിലർ നൗഫൽ, ജി.ഐ.ഒ ഏരിയ സെക്രട്ടറി റിൽവാന ഹക്കീം എന്നിവർ പങ്കെടുത്തു. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലും പുസ്തകങ്ങൾ നൽകി. പ്രിൻസിപ്പൽ അഷ്‌റഫ് കുഞ്ഞാശാൻ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.