ശമ്പള പരിഷ്​കരണം; മെഡിക്കൽ കോളജ് അധ്യാപകർ സമരത്തിലേക്ക്

കൊച്ചി: ശമ്പള പരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് അധ്യാപകർ സമരത്തിലേക്ക്. യു.ജി.സി നിർദേശിച്ച ശമ്പളനിരക്ക് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് കേരള ഗവൺമൻെറ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം എല്ലാ അഞ്ച് വർഷവും യു.ജി.സി അടക്കം കേന്ദ്രസർക്കാർ ശമ്പളം 10 വർഷം കൂടുേമ്പാഴും പരിഷ്കരിക്കാറുണ്ട്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് യു.ജി.സി ശമ്പളനിരക്കാണ് 2006 മുതൽ നടപ്പാക്കിവരുന്നത്. അതനുസരിച്ച് 2016ലാണ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ വരുന്ന കാലതാമസം ന്യായീകരിക്കാനാവില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധത്തിൻെറ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ സൂചനസമരം നടത്തുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. അത്യാഹിത/ തീവ്രപരിചരണവിഭാഗങ്ങളൊഴികെ മറ്റ് സേവനങ്ങൾ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.