ഹരിപ്പാട് റവന്യൂ ടവറിൽ ഹരിത പ്രോട്ടോകോൾ

ഹരിപ്പാട്: റവന്യൂ ടവറിൽ ഹരിത പ്രോട്ടോകോൾ നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർദേശിച്ചു. നി യമസഭയിലെ പ്രതിപക്ഷ നേതാവിൻെറ ഓഫിസിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള സർക്കാർ ഓഫിസുകൾ റവന്യൂ ടവറിലേക്ക് മാറ്റുന്നതിനുള്ള ത്വരിതനടപടികളും സ്വീകരിക്കും. 23 ഓഫിസുകൾ ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യമാണ് ഇതുവഴി സാധ്യമാകുന്നത്. ടവറിൽ സ്ഥലം അനുവദിച്ച ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താനും മേൽനോട്ടത്തിനുമായി ജില്ല കലക്ടർ കൺവീനറായ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് നിർദേശിച്ചു. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിൻെറ സാധ്യത പരിഗണിക്കാൻ കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി. മാലിന്യസംസ്കരണത്തിനും നടപടി സ്വീകരിക്കണം. ടവറിന് മുൻവശം പൂന്തോട്ടം നിർമിക്കണമെന്ന നിർദേശവും ചെന്നിത്തല മുന്നോട്ടുെവച്ചു. ലഭിക്കാൻ ബാക്കിയുള്ള അനുമതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നേടിയെടുക്കാൻ ഹൗസിങ് ബോർഡ് ചീഫ് എൻജിനീയർ രാജീവ്, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ കെ.ജെ. ഷൈമ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ സബീർ എ. റഹീം, കാർത്തികപ്പള്ളി തഹസിൽദാർ ടി.ഐ. വിജയസേനൻ എന്നിവരെ ചുമതലപ്പെടുത്തി. ഇവരെക്കൂടാതെ നഗരസഭ ചെയർപേഴ്‌സൻ വിജയമ്മ പുന്നൂർമഠം, വൈസ് ചെയർമാൻ കെ.എം. രാജു, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.