പൂതൃക്ക പഞ്ചായത്തിൽ​ നികുതിപിരിവ്​ നൂറുശതമാനം

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് നികുതിപിരിവില്‍ നൂറുശതമാനം കൈവരിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും പരിശ്രമത്തിൻെറ ഫലമായാണ് നേട്ടം. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ പോള്‍ വെട്ടിക്കാടന്‍ പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണില്‍നിന്ന് ഏറ്റുവാങ്ങി. സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ നിമ സാജു, എന്‍.എം. കുര്യാക്കോസ്, ഗീത ശശി എന്നിവര്‍ പങ്കെടുത്തു. പ്രതിഭസംഗമം നാളെ കോലഞ്ചേരി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഭസംഗമം ശനിയാഴ്ച കടയിരുപ്പ് കമ്യൂണിറ്റി ഹാളിൽ നടക്കും. വൈകീട്ട് 3.30ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.