കുടിവെള്ളമില്ല: സൈബർ കൂട്ടായ്​മ കലക്​ടറെ കണ്ടു

ആലപ്പുഴ: യുഡിസ്മാറ്റ് പദ്ധതി പൈപ്പുകൾ അടിക്കടി പൊട്ടി ദീർഘനാൾ കുടിവെള്ളം ഇല്ലാതാവുന്ന സാഹചര്യത്തിൽ കലക്ടറ ോട് പരാതി ബോധിപ്പിച്ച് സൈബർ കൂട്ടായ്മ. പൈപ്പ് പൊട്ടുേമ്പാൾ കുടിവെള്ളക്ഷാമം രൂക്ഷമാവാതിരിക്കാൻ വാട്ടർ അതോറിറ്റിയുടെ കീഴിലെ പൈപ്പുകൾ ഉപയോഗക്ഷമതയോടെ പ്രവർത്തിപ്പിക്കുക, മാരാരിക്കുളം വരെയുള്ള ചേർത്തല ജപ്പാൻ കുടിെവള്ള പദ്ധതിയെ ആലപ്പുഴയുമായി ബന്ധിപ്പിച്ച് അത്യാവശ്യഘട്ടങ്ങളിൽ ജലവിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കൂട്ടായ്മ ഉന്നയിച്ചത്. ഇേതക്കുറിച്ച് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുെണ്ടന്നാണ് കലക്ടർ പറഞ്ഞത്. പക്ഷേ കലക്ടർ ഇേതപ്പറ്റി ഒന്നും പറഞ്ഞിട്ടിെല്ലന്നാണ് വാട്ടർ അതോറിട്ടി അധികൃതർ വെളിപ്പെടുത്തുന്നത്. ഇങ്ങനെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇരുവിഭാഗത്തിൽനിന്നും ലഭിച്ചതെന്ന് സൈബർ കൂട്ടായ്മ അംഗങ്ങൾ പറയുന്നു. വിഷയത്തിൽ വീണ്ടും വാട്ടർ അതോറിറ്റി അധികൃതരെ കാണുമെന്നും പരിഹാരമുണ്ടാകുന്നതുവരെ പ്രവർത്തനവുമായി മുന്നോട്ടുപോവുമെന്നും അവർ പറഞ്ഞു. കൂട്ടായ്മയുടെ യോഗം ചടയൻമുറി ഹാളിൽ ചേർന്നു. ബി. മോഹൻദാസ്, അശോകൻ അക്ഷരമാല, ജയമോഹൻ, എ.എൻ പുരം ശിവകുമാർ, സുബൈർ, മുൻ കൗൺസിലർ രമേശൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.