കോട്ടയം: എം.ജി സർവകലാശാല ബിരുദ കോഴ്‌സുകൾക്ക് ഏകജാലക സംവിധാനത്തിലൂടെ 72,112 പേർ അപേക്ഷിച്ചതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു. മേയ് 27നാണ് ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിച്ചത്. 37,549 പെൺകുട്ടികളും 34,540 ആൺകുട്ടികളും 23 ട്രാൻസ്ജെൻഡേഴ്സും അപേക്ഷ നൽകി. വിവിധ കോഴ്‌സുകൾക്കായി 8,65,792 ഓപ്ഷനുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബി.കോം കോഴ്‌സുകളിൽ ബി.കോം മോഡൽ I - ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്‌സിനാണ് ഏറ്റവുമധികം പേർ ഓപ്ഷൻ നൽകിയിട്ടുള്ളത് -1,12,345. പെൺകുട്ടികൾ -57,813, ആൺകുട്ടികൾ -54,521, ട്രാൻസ്ജെൻഡേഴ്സ് -11 എന്നിങ്ങനെയാണ് ഓപ്ഷൻ നൽകിയത്. മൊത്തം 1357 സീറ്റാണുള്ളത്. ബി.എ കോഴ്‌സുകളിൽ ബി.എ ഇക്കണോമിക്‌സ് മോഡൽ Iനാണ് ഏറ്റവുമധികം ഓപ്ഷനുകൾ. 1757 സീറ്റുകളിലേക്ക് 74,915 ഓപ്ഷനുകളാണ് ലഭിച്ചിട്ടുള്ളത്. പെൺകുട്ടികൾ -42,468, ആൺകുട്ടികൾ -32,443, ട്രാൻസ്ജെൻഡേഴ്സ് -നാല് എന്നിങ്ങനെയാണ് ഓപ്ഷൻ നൽകിയത്. 1333 സീറ്റുകളുള്ള ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ Iന് 66,440 ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്. 435 സീറ്റുകളുള്ള ബി.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ Iന് 22,864 ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്. ബി.എസ്‌സി കോഴ്‌സുകളിൽ കെമിസ്ട്രി മോഡൽ Iനാണ് ഏറ്റവുമധികം ഓപ്ഷനുകൾ നൽകിയിട്ടുള്ളത്. 1001 സീറ്റുകളിലേക്ക് 53,001 ഓപ്ഷനുകളാണ് ലഭിച്ചത്. പെൺകുട്ടികൾ -35,059, ആൺകുട്ടികൾ -17,942 എന്നിങ്ങനെയാണിത്. 729 സീറ്റുകളുള്ള ബി.എസ്‌സി സുവോളജി മോഡൽ Iന് 50,087 ഓപ്ഷനുകളാണ് ലഭിച്ചത്. ബി.എസ്‌സി ഫിസിക്‌സ് മോഡൽ Iന് 47,942 ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്. മൊത്തം 945 സീറ്റുകളാണ് ഇതിനുള്ളത്. 2,334 സീറ്റുകളുള്ള ബി.ബി.എക്ക് 35,364 ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്. ബി.സി.എക്ക് 18,572 ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്. മൊത്തം 1,985 സീറ്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.