എം.ഇ.എസ് മാനേജ്മൻെറ് ക്വോട്ട പ്രവേശനം കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജില്‍ മാനേജ്മൻെറ് ക്വോട്ടയില്‍ പ്ര വേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് പ്രവേശന പരീക്ഷ നടത്തും. എം.ഇ.എസിന് കീഴില്‍ 150ഒാളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. കേരള എന്‍ട്രന്‍സ് കമീഷണര്‍ നടത്തിയ എൻജിനീയറിങ് പരീക്ഷ എഴുതാത്തവര്‍ക്കും വിജയിക്കാത്തവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. താൽപര്യമുള്ള പ്ലസ് ടു പാസായവര്‍ മാര്‍ക്ക് ലിസ്റ്റിൻെറ പകര്‍പ്പും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ 10ന് കോളജില്‍ ഹാജരാകണം. പരീക്ഷയെഴുതാനെത്തുന്ന കുട്ടികള്‍ക്ക് രാവിലെ 9.30ന് അത്താണി, പറവൂര്‍ എന്നിവിടങ്ങളില്‍നിന്ന് ബസ് സർവിസുണ്ടാകും. പ്രളയബാധിതരായ കുട്ടികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 8330859551, 9447049017, 9645756220.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.