വ്യാപാരി വ്യവസായി വാർഷിക പൊതുയോഗം

മരട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചമ്പക്കര, മരട്, പൂണിത്തുറ യൂനിറ്റിൻെറ 35ാം വാർഷിക പൊതുയോഗം ചമ്പക്കര സൻ െറ് ജയിംസ് മഹാജൂബിലി ഹാളിൽ ജില്ല സെക്രട്ടറി പി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് തോമസ് മനയിൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സാം തോമസ്, വനിത വിങ് ജില്ല സെക്രട്ടറി റാണി വിനോദ്, വനിത വിങ് മേഖല പ്രസിഡൻറ് ജി. കസി ഡേവിഡ് എന്നിവർ സംസാരിച്ചു. പി.വി. ആൻറണി യോഗ മിനിറ്റ്സും ഒ.എൻ. രാജപ്പൻ വാർഷിക റിപ്പോർട്ടും സി.എം. അബ്ദുൽസലാം കണക്കും അവതരിപ്പിച്ചു. സംഘടനയിൽ 12 വർഷം പൂർത്തിയാക്കിയവരെ ജില്ല വൈസ് പ്രസിഡൻറ് കെ.എം. ജേക്കബ് ആദരിച്ചു. ഒ.എൻ. രാജപ്പൻ സ്വാഗതവും മാർട്ടിൻ ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി തോമസ് മനയിൽ (പ്രസി.), ഒ.എം. രാജപ്പൻ (സെക്ര.), സി.എം. അബ്ദുൽ സലാം (ട്രഷ.), പി.വി. ആൻറണി (വൈ. പ്രസി.), മാർട്ടിൻ ജോസഫ് (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. കുമ്പളം-തേവര ബോട്ട് സർവിസ് സൗജന്യമാക്കണമെന്ന് നെട്ടൂർ: കുമ്പളം-തേവര ഫെറി ബോട്ട് സർവിസ് സൗജന്യമാക്കണമെന്ന് ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുമ്പളം പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ബി.ജെ.പി ഈ ആവശ്യം ഉന്നയിച്ചത്. കടത്തുകൂലി ഏഴ് രൂപയിൽനിന്ന് എട്ട് രൂപയാക്കണമെന്ന കരാറുകാരൻെറ ആവശ്യം ചർച്ച ചെയ്യുന്നതിനായിരുന്നു സർവകക്ഷിയോഗം വിളിച്ചത്. കേന്ദ്രസർക്കാറിൻെറ ഗ്രാമീണ അടിസ്ഥാന വികസന പദ്ധതികളിൽപെടുത്തി മരട് നഗരസഭയിൽ കടത്ത് സർവിസുകൾ സൗജന്യമാക്കിയിരുന്നു. നെട്ടൂർ-വര ഫെറി, നെട്ടൂർ-കുണ്ടന്നൂർ എന്നീ കടത്ത് സർവിസുകൾ, നഗരസഭയിലെ പൊതുശ്മശാനമായ ശാന്തിവനത്തിലെ സംസ്കാരച്ചടങ്ങുകൾ എന്നിവ സൗജന്യമാക്കിയിട്ട് ഒരുവർഷം കഴിഞ്ഞു. കൂടാതെ മരട് നഗരസഭയിലെ 620 ച.അടി വിസ്തീർണത്തിൽ താഴെയുള്ള വീടുകളെ കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. നഗരസഭയുടെ ബജറ്റിൽ തുക വകയിരുത്തിയാണ് ഇത്തരം സൗജന്യ സേവനപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കുമ്പളത്തും ഇത്തരം സേവനങ്ങൾ സൗജന്യമാക്കാൻ സാധിക്കുമെന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി. കുമ്പളം ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് മിനി പ്രകാശൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ആവശ്യം അംഗീകരിച്ചതാണെന്നും പിന്നോട്ട് പോയാൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തുവരുമെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.