കൊച്ചി: ചാവറ കൾച്ചറല്‍ സൻെററില്‍ ചാവറ പ്രതിമാസ യുടെ ഭാഗമായി സിവില്‍ സർവിസ് പരീക്ഷയില്‍ ദേശീയതലത്തില്‍ 29ാം റാങ ്കും കേരളത്തില്‍ ഒന്നാംറാങ്കും നേടിയ ശ്രീലക്ഷ്മി പ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകീട്ട് 5.30ന് 'നാളെയെ ഇന്നുകൊണ്ട് നേടണം' വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം. ഇതോടനുബന്ധിച്ച് വിവിധ സംഘടനകളുടെ സ്വീകരണവും ശ്രീലക്ഷ്മിക്ക് നല്‍കുമെന്ന് ഫാ. റോബി കണ്ണന്‍ചിറ അറിയിച്ചു. മേജർ കെ. കുര്യാക്കോസ് അനുസ്മരണം കൊച്ചി: കേരള ഹോട്ടൽ ആൻഡ് െറസ്റ്റോറൻറ് അസോസിയേഷൻെറ മേജർ കെ. കുര്യാക്കോസ് അനുസ്മരണ പ്രഭാഷണവും പഠനോപകര വിതരണസമ്മേളനവും എറണാകുളം സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. കൊച്ചി മേയർ സൗമിനി ജയിൻ മുഖ്യാതിഥിയായി. കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡൻറ് സി.ജെ. ചാർളി അനുസ്മരണപ്രഭാഷണം നടത്തി. സൻെറ് തെരേസാസ് ഡയറക്ടർ സിസ്റ്റർ വിനിത, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഹോട്ടൽ ഉടമകളുടെ മക്കളെ അവാർഡുകൾ നൽകി ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ ഹോട്ടൽ തൊഴിലാളികളുടെ മക്കളെ വ്യാപാരി വ്യവസായസമിതി സംസ്ഥാന സെക്രട്ടറി സി.കെ. ജലീൽ അനുമോദിച്ചു. പ്ലസ് ടുവിന് ഉന്നത വിജയം നേടിയ ഹോട്ടൽ ഉടമകളുടെ മക്കളെ കെ.എച്ച്.ആർ.എ സെക്രട്ടറി റെജി സി. കുര്യാക്കോസ് ഉപഹാരം നൽകി. ജില്ല സെക്രട്ടറി അസീസ് മൂസ, കൗൺസിലർമാരായ ഗ്രേസി ബാബു, ഗ്രേസി ജോസഫ്, ടി.ജെ. മനോഹരൻ, കെ.കെ. ഫൈസൽ, പി.എ. ബാബു, വി.എ. അലി, സി.കെ. അനിൽ, സി.എ. സാദിഖ്, ടി.കെ. ഷംസുദ്ദീൻ, കെ.ടി. റഹിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.