വിധവ ഫോറം സെമിനാർ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത യൂദിത്ത് ഫോറം വിധവകൾക്ക് 'ഒറ്റച്ചിറകിൻ തണലിൽ അഗ്നിച്ചിറകുള്ള മക്കൾ' വിഷയത ്തെ ആസ്പദമാക്കി ഏകദിന വാർഷിക സെമിനാർ നടത്തും. അന്താരാഷ്ട്ര വിധവ ദിനത്തോടനുബന്ധിച്ച് ജൂൺ 22ന് കലൂർ റിന്യൂവൽ സൻെററിൽ നടക്കുന്ന സെമിനാറിൽ 20 വയസ്സിൽ താഴെ പ്രായമുള്ള മക്കളുടെ അമ്മമാരായ വിധവകൾക്കാണ് പ്രവേശനം. രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ് സെമിനാർ. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവർത്തക ഉമ പ്രേമൻ മുഖ്യാതിഥിയായിരിക്കും. റമദാൻ കിറ്റ് വിതരണം കാക്കനാട്: എം.ഇ.എസ് കാക്കനാട് യൂനിറ്റ് രണ്ടാം തവണയും റമദാൻ കിറ്റും രോഗികൾക്കുള്ള ചികിത്സസഹായവും വിതരണം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് പടിയത്ത്, സെക്രട്ടറി നിസാർ മാവേലിപുരം, കെ.എം. അബ്ദുൽ നസീർ, സി.കെ. അബ്ദുൽകരീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.