കിഴക്കമ്പലം വലിയതോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി

കിഴക്കമ്പലം: നാട് ശുദ്ധജലത്തിനായി നെട്ടോട്ടമോടുമ്പോഴും കിഴക്കമ്പലം വലിയതോട്ടിലേക്ക് ക്രഷർ മാലിന്യമൊഴുക്കുന്നതായി പരാതി. കാരുകുളം, വിലങ്ങ്, താമരച്ചാൽ, കിഴക്കമ്പലം, പഴങ്ങനാട് പ്രദേശവാസികളാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. വേനൽ കടുത്തതോടെ ഒട്ടേറെ ആളുകളാണ് ശുദ്ധജലത്തിന് വലിയതോടിനെ ആശ്രയിക്കുന്നത്. കാരുകുളം ഭാഗത്ത് പ്രവർത്തിക്കുന്ന ക്രഷർമാലിന്യമാണ് തോട്ടിലൂടെ ഒഴുക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളത്തിൻെറ നിറംമാറിയ നിലയിലാണ്. കലങ്ങിമറിഞ്ഞ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വിളവെടുക്കുന്ന പാടശേഖരങ്ങളായ പൊയ്യക്കുന്നം, മുറിവിലങ്ങ് എന്നിവ തോടിനിരുവശത്തുമുണ്ട്. കൃഷിക്ക് കർഷകർ ആശ്രയിക്കുന്നതും തോട്ടിലൂടെ ഒഴുകുന്ന വെള്ളമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.