വീടുകളിലേക്കുള്ള വൈദ്യുതി ലൈനി​െൻറ ഫ്യൂസ് ഊരിമാറ്റിയ നിലയിൽ; മോഷണശ്രമമെന്ന് സംശയം

വീടുകളിലേക്കുള്ള വൈദ്യുതി ലൈനിൻെറ ഫ്യൂസ് ഊരിമാറ്റിയ നിലയിൽ; മോഷണശ്രമമെന്ന് സംശയം ആലുവ: വീടുകളിലെക്കുള്ള വൈദ്യുതി ലൈനിൻെറ ഫ്യൂസ് ഊരിമാറ്റിയ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ച രേണ്ടാടെയാണ് തോട്ടക്കാട്ടുകര കൂവക്കാടിന് സമീപത്തെ ക്രൈംബ്രാഞ്ച് ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിമാറ്റിയത്. വൈദ്യുതി നിലച്ചതിനെത്തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മോഷണത്തിന് വേണ്ടിയാകാമെന്ന് സംശയിക്കുന്നു. പിന്നീട് പകരം സംവിധാനം ഏർപ്പെടുത്തിയാണ് അരമണിക്കൂറിനുശേഷം വൈദ്യുതി വിതരണം പുനഃസ്‌ഥാപിച്ചത്. കെ.എസ്.ഇ.ബി അധികൃതർ പൊലീസിൽ പരാതി നൽകി. പ്രതികളെ കണ്ടെത്താൻ സമീപ വീടുകളിലെ സി.സി ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്. സമാനരീതിയിൽ കഴിഞ്ഞദിവസം തോട്ടക്കാട്ടുകര കവലക്ക് സമീപം പുലർച്ച രണ്ടിന് ഫ്യൂസ് ഊരിമാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.