ആലുവ: എനർജി മാനേജ്മൻെറ് സൻെറർ കേരള, എടത്തല അൽഅമീൻ കോളജ്, നൊച്ചിമ സേവന ലൈബ്രറി, സാക്ഷരത മിഷൻ വികസന വിദ്യാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനവും നടത്തി. സംസ്‌ഥാന സർക്കാർ ഊർജ കിരൺ പദ്ധതി കോഒാഡിനേറ്റർ ഡോ. എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. സേവന ജോ. സെക്രട്ടറി ജി.പി. ഗോപി അധ്യക്ഷത വഹിച്ചു. ഇ.എം.സി ആർ.പി. ശ്രീകുമാർ നെടുമ്പാശ്ശേരി ക്ലാസെടുത്തു. അസി. പ്രഫസർമാരായ സി. ശ്രീജ, ടി.എൻ. രഞ്ജിനി, ടി. രാജേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച കാഷ് കൗണ്ടർ പ്രവർത്തിക്കും ആലുവ: സാമ്പത്തിക വർഷാവസാനം ആയതിനാൽ ഞായറാഴ്ച വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ ഓഫിസ് കാഷ് കൗണ്ടർ പ്രവർത്തിക്കുമെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു. രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുമണി വരെയാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.