പ്രാക്ടിക്കല്‍ തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മൻെറ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം) പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ രണ്ടുമുതല്‍ അഞ്ചുവരെ നടത്തും. വിശദ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പരീക്ഷകേന്ദ്രം ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സെപ്റ്റംബര്‍ 2018 സെഷന്‍ പാര്‍ട്ട് ഒന്നും രണ്ടും (ആന്വൽ) ബി.കോം സപ്ലിമൻെററി പരീക്ഷക്ക് (പ്രൈവറ്റ്) മാര്‍ ഇവാനിയോസ് കോളജ് സൻെററായി അപേക്ഷിച്ചവര്‍ തിരുവനന്തപുരം മഹാത്മ ഗാന്ധി കോളജിലും കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജ് സൻെററായി അപേക്ഷിച്ചവര്‍ കൊല്ലം ടി.കെ.എം ആര്‍ട്‌സ് ആൻഡ് സയന്‍സ് സൻെററിലും പരീക്ഷയെഴുതണം. ടൈംടേബിള്‍ യുവജനോത്സവം പ്രമാണിച്ച് 25 മുതല്‍ 29വരെ മാറ്റിവെച്ച പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതികള്‍ വെബ്‌സൈറ്റില്‍. 25ന് നടത്താനിരുന്ന രണ്ടാം വര്‍ഷ ബി.ഫാം (സപ്ലിമൻെററി) ഡിഗ്രി പരീക്ഷ ഏപ്രില്‍ 17ന് നടത്തും. 29ന് നടത്താനിരുന്ന ഒന്നാം വര്‍ഷ ബി.കോം/ബി.എ അഫ്‌ദലുല്‍ ഉലമ (ആന്വല്‍ സ്‌കീം - പാര്‍ട്ട് I - സപ്ലിമൻെററി) ഡിഗ്രി പരീക്ഷ ഏപ്രില്‍ രണ്ടിനും അവസാന വര്‍ഷ ബി.ഫാം (സപ്ലിമൻെററി) ഡിഗ്രി പരീക്ഷ ഏപ്രില്‍ 16നും നടത്തും. 25 മുതല്‍ 29 വരെ മാറ്റിെവച്ച രണ്ടാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ എം.എഡ് ഡിഗ്രി പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ഒന്നാം സെമസ്റ്റര്‍ എം.ടെക് (പാര്‍ട്ട് ടൈം/ഫുള്‍ടൈം), മൂന്നാം സെമസ്റ്റര്‍ എം.ടെക് (പാര്‍ട്ട് ടൈം) 2008 സ്‌കീം - അഡീഷനല്‍/മേഴ്‌സി ചാന്‍സ്, മാര്‍ച്ച് 2019 മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. കോളജ് ഓഫ് എൻജിനീയറിങ് പരീക്ഷകേന്ദ്രമാണ്. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്സി ജ്യോഗ്രഫി (മേഴ്‌സി ചാന്‍സ്) പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി ഓണ്‍ലൈന്‍ പരീക്ഷ (റെഗുലര്‍/സപ്ലിമൻെററി - 2015 സ്‌കീം) ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പരീക്ഷാഫലം നവംബറില്‍ നടത്തിയ മൂന്നാം വര്‍ഷ എം.ബി.ബി.എസ്, പാര്‍ട്ട് - II (സപ്ലിമൻെററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 17വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.