ഇന്നസൻെറിൻെറ പര്യടനം കിഴക്കമ്പലം: രാവിലെ 7.30ന് ചേലക്കുളത്തായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ഇന്നസെന്നിൻെറ വ്യാഴാഴ്ചത്തെ പ്രചാരണത്തിൻെറ തുടക്കം. ചേലക്കുളം സ്വദേശിയും സ്റ്റുഡിയോ ഉടമയുമായ കുഞ്ഞുമുഹമ്മദിൻെറ മകള്‍ ആറാംക്ലാസുകാരി സുഹാന ഇന്നസൻെറിൻെറ ഡിജിറ്റല്‍ പെയിൻറിങ് സ്ഥാനാർഥിക്ക് സമ്മാനിച്ചു. സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ. വര്‍ഗീസ്, സി.പി.എം നേതാക്കളായ കെ.വി. ഏലിയാസ്, സി.ബി. ദേവദര്‍ശന്‍, സി.പി.ഐ നേതാക്കളായ എം.ബി. ജോസഫ്, തങ്കച്ചന്‍, എൽ.ഡി.എഫ് ജില്ല കണ്‍വീനര്‍ ജോര്‍ജ് എടപ്പരത്തി തുടങ്ങിയവര്‍ ഇന്നസൻെറിനൊപ്പമുണ്ടായിരുന്നു. ചേലക്കുളത്തുനിന്ന് ആരംഭിച്ച പൊതുപ്രചാരണം കിഴക്കേ കുമ്മനോട് ട്രാന്‍സ്‌ഫോര്‍മര്‍ കവല, അത്താണി, പട്ടിമറ്റം, ദയറാപ്പടി, കിഴക്കമ്പലം മാര്‍ക്കറ്റ്, മലയിടംതുരുത്ത് ഷാപ്പുംപടി, എടത്തിക്കാട്, പഴങ്ങനാട് കപ്പേളപ്പടി വഴി 11 മണിക്ക് ചെമ്മലപ്പടിയിലെത്തി. വിശ്രമത്തിന് ശേഷം 3.30ന് ചെമ്പറക്കിയില്‍ നിന്നാരംഭിച്ച് നാലുസൻെറ് കോളനി, ചെമ്പറക്കി, നടക്കാവ്, കുണ്ടുകുളം, കുന്നത്തുകര, മാറമ്പിള്ളി, പാറപ്പുറം, മഞ്ഞപ്പെട്ടി, മൂടിക്കല്‍ എസ്റ്റേറ്റ്, മാവിന്‍ചുവട് വഴി ഏഴിന് പള്ളിക്കവല കനാല്‍പ്പാലത്തിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.