ബൈക്ക്​ പോസ്​റ്റിലിടിച്ച്​ വിദ്യാർഥികൾ മരിച്ചു

തുറവൂർ: നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മരിച്ചു. തുറവൂർ പഞ്ചായത്ത് രണ്ടാ ംവാർഡ് തിരുമലഭാഗം മണ്ണേൽ ഭദ്രദാസിൻെറ മകൻ ആരോമൽ ദാസ് (18), പാലാരിവട്ടം പൈപ്പ്ലൈനിൽ വാടകക്ക് താമസിക്കുന്ന മാനുവേലിൽ ജീവൻ രാജൻെറ മകൻ ജഗൻ (18) എന്നിവരാണ് മരിച്ചത്. മരിച്ചവർ രണ്ടുപേരും കുടുംബങ്ങളിലെ ഏക സന്താനങ്ങളാണ്. വ്യാഴാഴ്ച വൈകീട്ട് 3.30ഒാടെ തിരുമല-പുത്തൻകാവ് റോഡിൽ ആലുങ്കലിലാണ് അപകടം. ജീവൻ രാജിൻെറ തുറവൂർ മനക്കോടത്തുളള സഹോദരൻ ജീസസ് ബാലകൃഷ്ണൻെറ വീട്ടിൽ അവധികാലം നിൽക്കാൻ എത്തിയ ജഗൻ അയൽവാസിയായ ഭദ്രദാസിൻെറ മകൻ ആരോമലുമായി ബജിക്കടയിൽ പോയി തിരിച്ച് വരുമ്പോൾ പട്ടി കുറുകെച്ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. നാട്ടുകാർ തുറവൂർ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ജഗൻ മരിച്ചു. ആരോമൽ ദാസിൻെറ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയശേഷം ലേക്ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആരോമലിൻെറ മാതാവ്: സുമ. ജഗൻെറ മാതാവ്: ബിന്ദു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.