കൊച്ചി: ചൂട് കൂടിയതോടെ സംസ്ഥാനത്തെ പഴം വിപണി സജീവമായതോടെ മായം കലരാത്ത ഗുണമേന്മയുള്ള പഴ വർഗങ്ങൾ ഉപഭോക്താവിന് എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ഓൾ കേരള ഫ്രൂട്ട്സ് മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് പി.വി. ഹംസ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1000 ടൺ വിപണനം നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിദിനം 1500 ടൺ പഴം വരെയാണ് സംസ്ഥാനത്ത് വിൽപനക്കെത്തിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പഴവർഗങ്ങളുൾപ്പെടെ ഉള്ള കണക്കാണിത്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങൾ പഴം വിപണിയെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ആരോഗ്യ-ഭക്ഷ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധന കർക്കശമാക്കിയതിനാൽ പഴം വിപണിയിൽ ബാഹ്യ ഇടപെടലുകൾ സാധ്യമല്ല. മോശമായ ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാരികൾക്കെതിരെ അസോസിയേഷൻ സ്വമേധയാ നടപടി സ്വീകരിക്കുമെന്നും പി.വി.ഹംസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.