പ്രതികൾക്കെതിരെ ആകെ ചുമത്തിയത് 1.01 കോടി പിഴ കൊച്ചി: സാമ്പത്തിക ക്രമക്കേട് കേസിൽ പിടിയിലായ ബാങ്ക് മാനേജറും ഭാര്യയും അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കോടതി ഉത്തരവ്. ബാങ്ക് ഒാഫ് ഇന്ത്യ തിരുവനന്തപുരം തിരുവല്ലം ശാഖയിലെ മാനേജറായിരുന്ന കരമന കുളത്തറ അശ്വതി വീട്ടിൽ കെ. േവണുഗോപാൽ, ഭാര്യ ഷീലാ വേണുഗോപാൽ എന്നിവരോടാണ് പിഴയായി നിർദേശിച്ച 96 ലക്ഷം രൂപക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ എറണാകുളം പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി പി.കൃഷ്ണകുമാർ വിധിച്ചത്. പ്രതികൾ ആകെ 1.01 കോടി പിഴയായി അടക്കണം. പ്രൈമറി എജുക്കേഷൻ പദ്ധതിക്ക് ബാങ്കിൽ നിക്ഷേപിച്ച 5.56 കോടി രൂപ മറ്റൊരു സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് മാറ്റുകയും ഇതിന് അനധികൃതമായി 8.5 ശതമാനം പലിശ ഏർപ്പെടുത്തി ബാങ്കിൽനിന്ന് 13,36,153 രൂപ തട്ടിയെടുെത്തന്നുമായിരുന്നു കേസ്. മറ്റ് പ്രതികളായ ബാങ്ക് ഒാഫ് ഇന്ത്യ മാവൂർ റോഡ് മാനേജറായിരുന്ന ഒന്നാം പ്രതി ഭഗവദ് കൃഷ്ണൻ, മൂന്നാം പ്രതി എസ്.സുരേഷ് കുമാർ എന്നിവരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ജയഗോപാലിനെ ഒരു വർഷം തടവിനും 26 ലക്ഷം രൂപ പിഴക്കും ഷീലാ ജയഗോപാലിനെ 70 ലക്ഷം രൂപ പിഴക്കുമാണ് കോടതി ശിക്ഷിച്ചത്. പുറമെയാണ് ഇരുവരും ചേർന്ന് അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിർദേശിച്ചത്. സാമ്പത്തിക തിരിമറി നടത്തിയതിന് തൊട്ടുപിന്നാലെ 2001ൽ കാനഡയിലേക്ക് കടന്ന ഇരുവരെയും 17വർഷത്തിനുശേഷം ഇക്കഴിഞ്ഞ ജൂണിലാണ് സി.ബി.െഎ മുംബൈയിൽവെച്ച് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ ഭഗവത് കൃഷ്ണനെയും സുരേഷ് കുമാറിനെയും 2010ൽ കോടതി ശിക്ഷിച്ചിരുന്നു. നേരത്തേ കേരള ഹൈകോടതിയും പഞ്ചാബ്, ഹരിയാന ഹൈകോടതികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.