പൂർവ പമ്പയിലും വരട്ടാറിലും മണൽവാരൽ വ്യാപകം: ഭൂഗർഭ ജലവിതാനം താഴ്ന്നു

ചെങ്ങന്നൂർ: ജനകീയ കൂട്ടായ്മയിലൂടെ പുനരുജ്ജീവിപ്പിച്ച പൂർവ പമ്പ, വരട്ടാർ എന്നിവിടങ്ങളിൽ മണൽഖനനം വ്യാപകമായി. വഞ്ചിപ്പോട്ടിൽക്കടവ്, ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം, ആറാട്ടുപുഴ പാലത്തിന് താെഴഭാഗം എന്നിവിടങ്ങളിൽ മണൽ ഖനനം തുടരുന്നതായി നാട്ടുകാർ പറയുന്നു. ദിവസവും നിരവധി ലോഡ് മണലാണ് രാത്രി ഇവിടെനിന്ന് കടത്തുന്നത്. പായലും പോളയും നീക്കി വൃത്തിയാക്കിയത് കാരണം നദിയിൽനിന്ന് ഇപ്പോൾ സൗകര്യപ്രദമായി മണൽ ഊറ്റാൻ സാധിക്കും. വരട്ടാറിൽനിന്ന് പൂർവ പമ്പയുടെ അടിത്തട്ട് ഏകദേശം എട്ട് മീറ്ററോളം താഴ്ന്നാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതിലും താഴ്ന്നാണ് പമ്പയുടെ സ്ഥിതിയെന്നാണ് പമ്പ പരിരക്ഷണസമിതിയുടെ റിപ്പോർട്ട്. ഇതേപ്പറ്റി ജല അതോറിറ്റിയും ഹരിതകേരള മിഷനും ചേർന്ന് പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തുന്നുണ്ട്. മണലൂറ്റൽ തുടരുന്നതിനാൽ നദിയുടെ അടിത്തട്ട് വീണ്ടും താഴുകയും വരട്ടാറിലേക്ക് നീരൊഴുക്ക് അസാധ്യമാവുകയും ചെയ്യും. അതിന് അനുസരിച്ച് വരട്ടാറി​െൻറ ആഴവും കൂട്ടേണ്ടതുണ്ട്. നദിയുടെ ആഴം കൂടുന്നതനുസരിച്ച് കിണറുകളിലെ വെള്ളം വലിഞ്ഞുമാറുന്ന പ്രതിഭാസവും ചിലയിടങ്ങളിൽ കണ്ടുതുടങ്ങി. ഈ പ്രദേശങ്ങളിൽ കുടിവെള്ളത്തിനും ക്ഷാമം തുടങ്ങി. ആദിപമ്പയിലും വരട്ടാറിലും ഒഴുക്കില്ലാത്തത് കാരണം മാലിന്യം അടിഞ്ഞ് വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവുമുണ്ട്. മണൽ ഉണ്ടെങ്കിൽ അരിക്കൽ പ്രക്രിയ നടക്കുകയും സമീപത്തെ കിണറുകളിലേക്ക് ശുദ്ധജലത്തി​െൻറ നീരുറവ ലഭിക്കുകയും ചെയ്യും. വ്യാപകമായി മണൽ ഊറ്റുന്നത് കാരണം ആ പ്രക്രിയയും നിലച്ചു. മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽനിന്ന് ലഭിക്കേണ്ട വരുമാനവും ഇല്ലാതായി. ആറാട്ടുപുഴ പാലത്തിന് സമീപം വ്യാപകമായി മണൽ വാരുന്നതായി പരാതി ഉയരുന്നു. നേരേത്ത നടത്തിയ ശക്തമായ മണലൂറ്റ് കാരണം 1965 നിർമിച്ച പാലത്തിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണനിയമവും കാറ്റിൽപറത്തിയാണ് ഈ മേഖലയിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി ലോഡുകണക്കിന് മണൽ ഇവിടെനിന്ന് വാരി കടത്തുന്നത്. രാഷ്ട്രീയപാർട്ടികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും മൗനാനുവാദവും ഒത്താശയും ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നു. പീഡാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളി മാന്നാർ: യേശുക്രിസ്തുവി​െൻറ കുരിശുമരണത്തെ അനുസ്മരിച്ച് ദുഃഖവെള്ളി വിവിധ ചടങ്ങുകളോടെ ആചരിച്ചു. ചെന്നിത്തല സ​െൻറ് ജോർജ് ഹൊറെബ് യാക്കോബൈറ്റ് സിറിയൻ പള്ളിയിൽ രാവിലെ മുതൽ ദുഖഃവെള്ളിയാഴ്ചയുടെ പ്രത്യേക പ്രാർഥനകൾ ആരംഭിച്ചു. പ്രഭാതപ്രാർഥന, പ്രദക്ഷിണം, കബറടക്കം ഉൾെപ്പടെയുള്ളവ നടന്നു. വൈകീട്ട് നാലിന് ശുശ്രൂഷ സമാപിച്ചു. ഡോ. ഗീവർഗീസ് മോർ കൂറിലോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. നിരണം ഭദ്രാസന സെക്രട്ടറിയും ഇടവക സഹവികാരിയും ഫാ. എം.ജെ. ഡാനിയേൽ, ഡി. ജിജോ, എ. ജോൺ, ഡി. ഷിറ്റോ തോമസ് തുടങ്ങിയവർ സഹകാർമികരായി. ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി റെജി ജോൺ, സെക്രട്ടറി എൻ.പി. അജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.