പെരുമ്പാവൂർ: ഒൗഷധഗുണമുള്ള രാമച്ചം ഇനി തണ്ടേക്കാട് സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിൽ സുഗന്ധം പരത്തും. വനം വകുപ്പിെൻയും സാമൂഹിക വനവത്കരണ വിഭാഗത്തിെൻറയും സഹകരണത്തോടെ സ്കൂളിലെ കുട്ടിക്കൂട്ടം അംഗങ്ങൾക്ക് രാമച്ചത്തൈ വിതരണം ചെയ്തു. സ്കൂൾ മാനേജർ എം.എം. അബ്്ദുൽ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫിസർ എൻ.വി. വിജയകുമാർ, ഹെഡ്മാസ്റ്റർ വി.പി. അബൂബക്കർ, പി.ടി.എ പ്രസിഡൻറ് വി.എം. അബു, ഫോറസ്ട്രി ഓഫിസർ ജോബ് , ഫോറസ്ട്രി ക്ലബ് കോഓഡിനേറ്റർ കെ.എ. നൗഷാദ്, വി.എം. ജിൻസി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. 280 വിദ്യാർഥികൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ തൈകൾ വിതരണം ചെയ്തത്. വളയൻചിറങ്ങര സ്കൂൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുത്: വിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത് പെരുമ്പാവൂർ: വളയൻചിറങ്ങര എൻ.എസ്.എസ് സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്. കഴിഞ്ഞ വർഷങ്ങളിൽ ആർ.എസ്.എസ് ക്യാമ്പ് സംഘടിപ്പിക്കാൻ സ്കൂൾ കെട്ടിടവും ഗ്രൗണ്ടും വിട്ടുകൊടുത്തതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. ആർ.എസ്.എസ് സർ സംഘ്ചാലക് മോഹൻ ഭാഗവതിെൻറ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 27 ദിവസം ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടവും പരിസരവും മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കരുതെന്ന ഹൈകോടതി നിർദേശമുണ്ടെങ്കിലും സ്കൂൾ ഗ്രൗണ്ടും കെട്ടിടവും ക്യാമ്പിന് വിട്ടുകൊടുത്തിരുന്നു. പരാതിയും പ്രതിഷേധവും കണക്കിലെടുത്ത് വളയൻ ചിറങ്ങര സ്കൂളും പരിസരവും വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗപ്പെടുത്തുന്നതിന് എതിരെ നിരീക്ഷണം ഏർപ്പെടുത്താനും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെയും ചുമതലപ്പെടുത്തി. എസ്.ഡി.പി.ഐ പ്രവർത്തകൻ പി.ഇ. െസയ്ത് മുഹമ്മദാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.