'നല്ല കുടുംബം നല്ല സമൂഹത്തിന്' പദ്ധതി

അരൂർ: എഴുപുന്ന പഞ്ചായത്തും ചേർത്തല താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റിയും സംഘടിപ്പിച്ച ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്.ടി. ശ്യാമളകുമാരി അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും ശാരീരിക, മാനസിക, വൈകാരിക, ലൈംഗിക പീഡനങ്ങൾക്കുമെതിരെ മാതാപിതാക്കളെ ബോധവത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 'നല്ല കുടുംബം നല്ല സമൂഹത്തിന്' ആശയം പഞ്ചായത്തിലെ മുഴുവൻ വാർഡിലും നടപ്പാക്കുമെന്ന് പ്രസിഡൻറ് എസ്.ടി. ശ്യാമളകുമാരി പറഞ്ഞു. ജില്ല ജഡ്ജി കെ. സത്യൻ, പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പൻ, പി.പി. പ്രിയചന്ദ്, ഡി. ഉദയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ജോണപ്പൻ, ബിന്ദു ഷാജി, എൻ.കെ. രാജീവൻ, ഗീത ദിനേശന്‍, പി.ജി. ലെനിൻ, ബിജി മജു, ജയപ്രസാദ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു. തണ്ണീർമുക്കം മണൽച്ചിറയിെല മണ്ണ് താമസക്കാർക്ക് അവകാശപ്പെട്ടതെന്ന് ചേർത്തല: തണ്ണീർമുക്കം ബണ്ടി​െൻറ മൂന്നാംഘട്ടത്തിൽ പൊളിച്ചുനീക്കുന്ന മണൽച്ചിറയിലെ മണ്ണ് ബണ്ട് അടക്കുമ്പോൾ വേലിയേറ്റം കയറി മുങ്ങിപ്പോകുന്ന വാർഡുകളിലെ താമസക്കാർക്ക് അവകാശപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി. ബണ്ട് പണി പൂർത്തിയാകുമ്പോൾ അതുമൂലം വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങൾ കരിങ്കൽഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി പ്രശ്നം പരിഹരിക്കുമെന്ന് 1956ൽ തയാറാക്കിയ ഒറിജിനൽ രൂപകൽപനയിൽ ഉറപ്പുനൽകിയിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡൻറ് തോമസ് വടക്കേക്കരി അധ്യക്ഷത വഹിച്ചു. മണ്ണ് പരസ്യമായി വിൽക്കണം ചേർത്തല: തണ്ണീർമുക്കം ബണ്ട് നിർമാണശേഷം മിച്ചംവരുന്ന മണ്ണി​െൻറ ഗുണനിലവാരം പരിശോധിച്ച് ഓപൺ ടെൻഡറിലൂടെ വിൽക്കാൻ സർക്കാർ തയാറാകണമെന്ന് ജനതാദൾ (എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടെൻസൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി. ഷാജിമോൻ, കെ. സോമൻ, പ്രഭാകരകുറുപ്പ്, കെ.സി. രാജേന്ദ്രൻ, ഗാന്ധി സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.