ആലപ്പുഴ: നഗരത്തിലെ ആറാട്ടുവഴിയിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കാനായത് മണിക്കൂറുകൾ കഴിഞ്ഞ്. റോഡിെൻറ ഇരുവശങ്ങളിലും മധ്യത്തിലുമായി വാഹനങ്ങൾ കിടന്നതിനാൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. തിരക്ക് ഒഴിവാക്കാൻ വാഹനങ്ങൾ ഇടറോഡിലൂടെ തിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെ 11ഒാടെയാണ് നഗരത്തിലെ വാഹന ഗതാഗതം സാധാരണ നിലയിലായത്. ചൊവ്വാഴ്ച രാത്രി 10.30ഓടെ ആറാട്ടുവഴി പെട്രോൾ പമ്പിന് സമീപമാണ് അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചത്. സംഭവത്തിൽ വനിത കണ്ടക്ടർ ഉൾെപ്പടെ അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. രണ്ട് ലോറിയും ഒരു കെ.എസ്.ആർ.ടി.സി ബസും കാറും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. രാത്രി പെയ്ത കനത്ത മഴയിൽ റോഡിൽ വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ച ബൈക്ക് കണ്ട് എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ചപ്പോൾ ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയും കാറും ബൈക്കും ഇതോടൊപ്പം അപകടത്തിൽപ്പെട്ടു. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റിൽനിന്ന് തീ ഉണ്ടായി. അപകടത്തിൽപ്പെട്ടവരെ ഫയർഫോഴ്സും ട്രാഫിക് പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ വനിത കണ്ടക്ടർ ലിജ (33), ഫാസി (20), അനു (28), വിജേഷ് (24), വിക്രമൻ (49), മാഹിയ അബൂബക്കർ (65), അബൂബക്കർ (65), ജോസഫ് (21), ഷറഫുദ്ദീൻ (65), ഷിജു (35) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവകാശദിനം ആചരിച്ചു അമ്പലപ്പുഴ: ഗവ. ഹോസ്പിറ്റല്‍ െഡവലപ്മെൻറ് സൊസൈറ്റി എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) അവകാശദിനം ആചരിച്ചു. 'തുല്യജോലിക്ക് തുല്യവേതനം' മുദ്രാവാക്യം ഉയര്‍ത്തി എം.സി.എച്ച് ബ്രാഞ്ചിെൻറ നേതൃത്വത്തില്‍ നടത്തിയ ദിനാചരണം സി.പി.എം ജില്ല കമ്മിറ്റി അംഗം എച്ച്. സലാം ഉദ്ഘാടനം ചെയ്തു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ നടന്ന ദിനാചരണത്തില്‍ എച്ച്.ഡി.എസ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡൻറ് ഉമ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ.പി. ഗുരുലാല്‍, വി.കെ. ബൈജു, സി. ഷാംജി, എസ്. ഹാരിസ്, യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. കബീര്‍, വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അന്‍സാരി, അംഗം വി. ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ സെക്രട്ടറി റജീബ് അലി സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു. പാലം തുറന്നു തുറവൂർ: പള്ളിത്തോട് ഇല്ലിക്കൽ പ്രതിഭ പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തു. എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷവും പ്രാദേശിക വികസന ഫണ്ടിൽനിന്ന് റോഡിനായി നാല് ലക്ഷവും അനുവദിച്ചാണ് പാലം നിർമാണം പൂർത്തീകരിച്ചത്. തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് അനിത സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജെയിൻ ഏണസ്റ്റ്, ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം സീമോൾ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ എ.വി. ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.